പുത്തൂരിലെ ടയര്‍ കടയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു

പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ ടയര്‍കടയിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കഡബ താലൂക്കിലെ ആലങ്കാരു ഗ്രാമത്തില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ രാജേഷ് (46) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് പുത്തൂര്‍ ഗാന്ധിപാര്‍ക്കിന് സമീപമുള്ള ടയര്‍ ഷോപ്പില്‍ ടയര്‍ മോള്‍ഡ് ഡിസ്‌ക് പൊട്ടിത്തെറിച്ച് രാജേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടയര്‍ മോള്‍ഡ് ഡിസ്‌ക് പൊട്ടിത്തെറിക്കുന്ന സമയത്ത് രാജേഷ് കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്നു. സ്ഫോടനത്തില്‍ ടയര്‍ കടയുടെ ചുമരുകള്‍ തകര്‍ന്നു. ഉപ്പിനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it