പ്രവാചക നിന്ദ: പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍; പ്രധാനമന്ത്രി ഇടപെട്ടേക്കും

ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി വക്താക്കളുടെ വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ,ഒമാന്‍, യു.എ.ഇ, കുവൈത്ത്, ജോര്‍ദ്ദാന്‍, അഫ്ഗാനിസ്താന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയും അല്ലാതേയും പ്രതിഷേധം അറിയിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാര്‍ലമെന്റ് രംഗത്തെത്തി. അതേസമയം പ്രവാചക വിരുദ്ധ പരാമര്‍ശം […]

ന്യൂഡല്‍ഹി: പ്രവാചകനെതിരായ ബി.ജെ.പി വക്താക്കളുടെ വിദ്വേഷ പരാമര്‍ശത്തെ അപലപിച്ച് കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ,ഒമാന്‍, യു.എ.ഇ, കുവൈത്ത്, ജോര്‍ദ്ദാന്‍, അഫ്ഗാനിസ്താന്‍, മാലിദ്വീപ്, ലിബിയ, ഇന്തോനേഷ്യ തുടങ്ങി 15 രാജ്യങ്ങള്‍ ഇതുവരെ ഇന്ത്യയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തിയും അല്ലാതേയും പ്രതിഷേധം അറിയിച്ചപ്പോള്‍ ചില രാജ്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാറിനോട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രവാചക നിന്ദയെ അപലപിച്ച് ഇറാഖ് പാര്‍ലമെന്റ് രംഗത്തെത്തി.
അതേസമയം പ്രവാചക വിരുദ്ധ പരാമര്‍ശം ഇന്ത്യയുടെ നിലപാടായി കാണരുതെന്ന് ഇറാഖിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. മഹത്തായ പൈതൃകം ഉള്ള ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നതായും എംബസി വ്യക്തമാക്കി.
അറബ് രാജ്യങ്ങളുടെ അതൃപ്തി പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് ഇടപെട്ടേക്കുമെന്ന് സൂചനകളുണ്ട്. വിഷയം തുടര്‍ന്നാല്‍ പ്രധാനമന്ത്രി സുഹൃദ് രാജ്യങ്ങളുമായി സംസാരിച്ചേക്കും എന്നാണ് സൂചന. വിദേശകാര്യമന്ത്രി സ്ഥിതി നിരീക്ഷിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ തെറ്റിദ്ധാരണ നീക്കാന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെട്ടത് വൈകിയെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. അതിനിടെ വിഷയത്തില്‍ ഇന്ത്യ പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ഖത്തറും കുവൈറ്റും ആവശ്യപ്പെട്ടു.
ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പരാമര്‍ശത്തില്‍ ഇന്ത്യക്കെതിരെ നിലപാട് കടുപ്പിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. ആഗോള തലത്തിലുള്ള ലക്ഷകണക്കിന് വരുന്ന ഇസ്ലാം വിശ്വാസികളില്‍ പരാമാര്‍ശം വേദനയുണ്ടാക്കിയ പശ്ചാതലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പരസ്യമായി ക്ഷണാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it