പ്രവാചക നിന്ദ: റാഞ്ചിയില്‍ സംഘര്‍ഷം, വെടിവെപ്പ്, രണ്ടുമരണം

റാഞ്ചി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വന്‍ സംഘര്‍ഷം. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലുമായി രണ്ടുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച രണ്ടുപേരാണ് മരിച്ചത്. ഇന്നലെ ജുമുഅ പ്രാര്‍ത്ഥനക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയിലും പ്രതിഷേധ പ്രകടനങ്ങളിലും പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഹൈദരാബാദില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ഡല്‍ഹി, […]

റാഞ്ചി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ വന്‍ സംഘര്‍ഷം. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും വെടിവെപ്പിലുമായി രണ്ടുപേര്‍ മരിച്ചു. പത്തോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തിച്ച രണ്ടുപേരാണ് മരിച്ചത്.
ഇന്നലെ ജുമുഅ പ്രാര്‍ത്ഥനക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റാലിയിലും പ്രതിഷേധ പ്രകടനങ്ങളിലും പലയിടത്തും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. ഹൈദരാബാദില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മുകാശ്മീര്‍, പശ്ചിമ ബംഗാള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. റാഞ്ചിയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

Related Articles
Next Story
Share it