തളങ്കര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ തളങ്കര കടവത്ത് പ്രദേശത്ത് നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ബ്ലൈസ് തളങ്കര ഉപഹാരങ്ങള്‍ നല്കി അനുമോദിച്ചു. അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. ടി.എ. ഷാഫി മുഖ്യാതിഥിയായിരുന്നു. പ്രസിഡണ്ട് നൗഫല്‍ തായല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. അസ്ലം പടിഞ്ഞാര്‍, ബ്ലൈസ് ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ജാഫര്‍ കുന്നില്‍, ഹസ്സന് പതിക്കുന്നില്‍, ഷെഫീല്‍, നിസു സ്റ്റോണി, ഇബ്രാഹിം പി.എ പ്രസംഗിച്ചു. സുബൈര്‍ യു.എ നന്ദി പറഞ്ഞു.