ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും
മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ്. അതായത് ഇവിടുത്തെ വേനല്‍ കാലത്താണ്. ഈ പ്രദേശത്തെ ശീതകാലത്ത്, അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഈ അസുഖം അധികം ശല്യപ്പെടുത്താറില്ല. വളരെ വിരളമായിട്ടാണ് പ്രകടമാവുന്നത്. ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും ഭക്ഷണ രീതിയും ആണ് എന്ന് നിസ്സംശയം പറയാം. വേനല്‍കാലത്ത് ഇവിടുത്തെ […]
മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ്. അതായത് ഇവിടുത്തെ വേനല്‍ കാലത്താണ്. ഈ പ്രദേശത്തെ ശീതകാലത്ത്, അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഈ അസുഖം അധികം ശല്യപ്പെടുത്താറില്ല. വളരെ വിരളമായിട്ടാണ് പ്രകടമാവുന്നത്. ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും ഭക്ഷണ രീതിയും ആണ് എന്ന് നിസ്സംശയം പറയാം. വേനല്‍കാലത്ത് ഇവിടുത്തെ […]
മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ്. അതായത് ഇവിടുത്തെ വേനല്‍ കാലത്താണ്. ഈ പ്രദേശത്തെ ശീതകാലത്ത്, അതായത് നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഈ അസുഖം അധികം ശല്യപ്പെടുത്താറില്ല. വളരെ വിരളമായിട്ടാണ് പ്രകടമാവുന്നത്. ഇതിന്റെ പ്രധാന കാരണം ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും ഭക്ഷണ രീതിയും ആണ് എന്ന് നിസ്സംശയം പറയാം. വേനല്‍കാലത്ത് ഇവിടുത്തെ താപനില പകല്‍ സമയത്ത് 35 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുറമെ ജോലി ചെയ്യുന്ന വ്യക്തികളിലാണ് എന്ന് പറയേണ്ടതില്ലല്ലോ. ഏത് ആസ്പത്രിയിലെ സ്ഥിതിവിവര കണക്കെടുത്താലും ഈ മൂത്രാശയ കല്ലുകള്‍ മൂലം ആസ്പത്രിയെ സമീപിക്കുന്നവരില്‍ 75ശതമാനം പേരും പുറം ജോലിക്കാരാണ്. അതുകൊണ്ട് തെന്നയാണ് ഈ കാലത്ത് മധ്യാഹ്നത്തില്‍ ഇവിടെ ജോലിക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതും.
മറ്റുള്ളവര്‍ക്കും ഈ കാലഘട്ടത്തില്‍ കല്ലുകളുടെ രോഗം കണ്ടുവരുന്നുണ്ട്. അതിന്റെ പ്രധാന കാരണം ഉയര്‍ന്ന താപനില മൂലം ശരീരത്തിന് സംഭവിക്കുന്ന നിര്‍ജ്ജലീകരണവും വരള്‍ച്ചയുമാണ്. നമ്മള്‍ എത്രതന്നെ വെള്ളം കുടിച്ചാലും ശരീരത്തില്‍ അദൃശ്യമായ അനിയന്ത്രിതമായ വിയര്‍പ്പ് മൂലം (അറിയാതെയുള്ള വിയര്‍പ്പ് മൂലം) ജലം ശരീരത്തിന് നഷ്ടമാകുന്നു. ഇക്കാരണത്താല്‍ വൃക്കകള്‍ക്ക് സാധാരണയായി രൂപപ്പെടുന്ന അതിസൂക്ഷമമായ പരലുകളെ വിസര്‍ജ്ജിച്ച് പുറത്തുകളയാന്‍ തക്കവണ്ണം ജലം ലഭിക്കാതെ പോകുന്നു. അതായത് മൂത്രത്തിന്റെ അളവ് കുറയുന്നു. അതുമൂലം വൃക്കകളിലെ സൂക്ഷ്മമായ അറകളില്‍ ഈ പരലുകള്‍ അടിഞ്ഞുകൂടി കിടക്കാനും അവ ഒട്ടിച്ചേര്‍ന്ന് വലിയ പരലുകളും പിന്നീട് കല്ലുകളായി രൂപാന്തരപ്പെടാനും കാരണമാകുന്നു. അതുകൊണ്ട് നിര്‍ജ്ജലീകരണമാണ് ഇതിന്റെ ഒരു പ്രധാന കാരണം.
പിന്നെ ഒരു മുഖ്യ കാരണമാണ് ഇവിടുത്തെ ഭക്ഷണരീതി അഥവാ ഭക്ഷണശൈലി. പൊതുവെ ജനങ്ങള്‍ മാംസാഹാരം കഴിക്കുന്നവരാണ്. അതായത് മട്ടന്‍, ചിക്കന്‍, മത്സ്യം മുതലായവ ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. ഇവയുടെ ദഹന പ്രക്രിയയ്ക്ക് ശേഷം വൃക്കകളില്‍ ധാരാളം സോഡിയം, കാല്‍സ്യം, ഓക്‌സലേറ്റ്, ഫോസ്‌ഫേറ്റ്, യൂറിക് ആസിഡ് മുതലായവയുടെ പരലുകള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. ഇവ ഒത്തു ചേര്‍ന്നും അടിഞ്ഞുകൂടിയും പുറത്തുച്ചാടിപ്പോകാന്‍ ആവശ്യമായ ജലം ലഭിക്കാതെയും വരുമ്പോള്‍ വൃക്കകളിലെ സൂക്ഷ്മ അറകളില്‍, ചെറിയ കല്ലുകളായി രൂപാന്തരപ്പെടുന്നു.
ഇതിനു പുറമെ മറ്റുചില ഘടകങ്ങളും കല്ലുകള്‍ രൂപംകൊള്ളുവാന്‍ പ്രചോദനം നല്‍കുന്നുണ്ട്. ചില വ്യക്തികളില്‍ ജനിതകമായ രോഗങ്ങള്‍, ജൈവ രസതന്ത്രപരമായ വൈവിദ്ധ്യങ്ങള്‍, ചില വൃക്കകളുടെ ഘടനാപരമായ വ്യതിയാനങ്ങള്‍, ഇവയെല്ലാം മൂത്രാശയ കല്ലുകള്‍ രൂപംകൊള്ളുവാനുള്ള അവസരങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
ഇങ്ങനെയുള്ള വിവിധ ഘടകങ്ങള്‍ ഈ ശക്തമായ സൂര്യതാപത്തിന്റെ അന്തരീക്ഷത്തില്‍ പുറംജോലി ചെയ്ത് ജീവിക്കുന്ന വ്യക്തിക്ക് ഈ കല്ലു രോഗത്തില്‍ നിന്നും മുക്തി നേടാനുള്ള അവസരം നിഷേധിക്കുന്നു. ഇവര്‍ മൂത്രാശയക്കല്ലു രോഗത്തിന് വിധേയരാവുകയും ചെയ്യുന്നു.
മൂത്രാശയകല്ലുകള്‍ 90ശതമാനവും പുരുഷന്‍മാരെയാണ് ബാധിക്കുന്നത്. പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍. കല്ലുകളുടെ പ്രഭവകേന്ദ്രം വൃക്കകള്‍ തന്നെയാണ്. അത് പ്രകടമാകുന്നത് വൃക്കകളിലാവാം. വൃക്കകളില്‍ നിന്നുള്ള നാളിയിലാവാം, മൂത്രസഞ്ചിയിലാവാം, മൂത്രക്കുഴയിലുമാവാം. രോഗലക്ഷണങ്ങള്‍, കല്ലുകളുടെ സ്ഥാനത്തെ ആശ്രയിച്ചിരിക്കുന്നു. വൃക്കകളിലോ, അതിന്റെ നാളിയിലോ ആണെങ്കില്‍ അതതു വശത്തുള്ള വയറു വേദന അനുഭവപ്പെടുന്നു. അതിശക്തമായോ ലഘുവായോ ആവാം ഈ വേദന. അനുബന്ധമായ മൂത്രകടച്ചില്‍, രക്തസ്രാവം, ഛര്‍ദ്ദി, എന്നിവയും അനുഭവപ്പെടാം. മൂത്രാശയത്തിലോ, മൂത്രക്കുഴലിലോ ആണെങ്കില്‍ മൂത്രം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുവാന്‍ സാധ്യതയുണ്ട്.
വേദന, മൂത്രപ്പഴുപ്പ്, വൃക്കകള്‍ക്ക് സംഭവിക്കുന്ന പ്രവര്‍ത്തന തടസ്സം എന്നിവയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് അടിയന്തരമായ ചികിത്സ അല്ലെങ്കില്‍ ശസ്ത്രക്രിയ ആവശ്യമായി വേന്നക്കാം. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഈ മൂത്രാശയക്കല്ലുകളുടെ രോഗ നിര്‍ണ്ണയത്തിന് വ്യക്തമായ മാര്‍ഗ്ഗങ്ങളുണ്ട്. വളരെ ലളിതമായ മൂത്ര പരിശോധന, രക്ത പരിശോധന, അള്‍ട്രാസോണോഗ്രാഫി, എക്‌സ്-റേ, സി.ടി. സ്‌കാന്‍ എന്നിവ കൊണ്ട് 90-100ശതമാനം വ്യക്തമായി രോഗനിര്‍ണയം സാധ്യമാകുന്നു. ഈ കല്ലുകള്‍ കൊണ്ട് ഉണ്ടാകാവുന്ന അപകടാവസ്ഥകളും രോഗിക്ക് മനസ്സിലാക്കി കൊടുക്കാന്‍ സാധിക്കുന്നു.
മറ്റു രോഗാവസ്ഥകള്‍, അതായത് പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍ എന്നിവ രോഗത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിക്കുന്നു, അപകടകരമാക്കുന്നു. ഇവര്‍ കൂടുതല്‍ ജാഗരൂകരാകേണ്ടതുണ്ട്. ചികിത്സാരീതികള്‍ രണ്ടു തരത്തിലാണ്. ഒന്ന് ഔഷധ ചികിത്സയും ശ്രദ്ധാപൂര്‍വ്വമായ നിരീക്ഷണവും രണ്ടാമത് ശസ്ത്രക്രിയാ ചികിത്സയും. ഔഷധചികിത്സയില്‍ രോഗപ്രതിരോധവും ഉള്‍പ്പെടുന്നു. ഏറ്റവും പ്രധാനം ജലപാനം ആണ്. ഏകദേശം രണ്ടു ലിറ്റര്‍ മൂത്രം ഒഴിക്കേണ്ടതരത്തില്‍ വെള്ളം കുടിക്കേണ്ടതുണ്ട്. ഇതിന്, കഠിനമായ വേനലില്‍ 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. ചെറുനാരങ്ങ, ഓറഞ്ച്, ആപ്പിള്‍, ക്രാന്‍ബെറി ജ്യൂസ് എന്നിവയെല്ലാം നല്ലതാണ്. സൂര്യതാപത്തില്‍ ജോലിചെയ്യുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കേണ്ടിവരും.
അമിതമായ മാംസാഹാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാനും ശ്രദ്ധിക്കണം. പരിപ്പ്, പയറ് ഭക്ഷണങ്ങള്‍, കശുവണ്ടി, പിസ്ത, നിലക്കടല മുതലായവ അമിതമായി ഉപയോഗിക്കരുത്. പച്ചക്കറികളില്‍ ചീര, മുരിങ്ങ, കാബേജ് മുതലായവ ചുരുക്കണം. വ്യായാമം വളരെ പ്രധാനമാണ്. ചെറിയകല്ലുകളെ പുറത്തുചാടിക്കാന്‍ സഹായിക്കും. സിട്രേറ്റ് അടങ്ങിയ മരുന്നുകളാണ് അധികവും ഉപയോഗിക്കുന്നത്. ഇത് കല്ലുകളുടെ രൂപീകരണത്തിനെ തടയുന്നു. മൂത്രത്തിന്റെ കൂടെ പുറത്തുവരാന്‍ സഹായിക്കുന്നു. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് അതിനുള്ള മരുന്ന് കൊടുക്കാറുണ്ട്.
വൃക്കകളിലെ ചെറിയ കല്ലുകള്‍, ഉപദ്രവമില്ലാത്തവ, ഇവയ്ക്കാണ് ഔഷധ ചികിത്സ നിര്‍ദ്ദേശിക്കുന്നത്. ഈ വ്യക്തികളില്‍ 3 മാസം, 6 മാസം അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തണം.
പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന കല്ലുകള്‍ക്കാണ് ശസ്ത്രക്രിയാരൂപത്തിലുള്ള ഇടപെടലുകള്‍ ആവശ്യമായി വരുന്നത്. ഇപ്പോള്‍ 95ശതമാനം കല്ലുകളും മുറിവുകളിലില്ലാതെ ലളിതമായ രീതിയില്‍ അല്ലെങ്കില്‍ നിസ്സാര മുറിവുകളോടെയുള്ള (താക്കോല്‍ ദ്വാര) ശസ്ത്രക്രിയാ രീതികളിലൂടെ നീക്കം ചെയ്യാന്‍ സാധിക്കുന്നു. സിസ്‌റ്റോസ്‌കോപ്പി, യൂറിട്ടറോസ്‌കോപ്പി, താക്കോല്‍ ദ്വാര ശസ്ത്രക്രിയ (PCNL, Laparoscopy, Robotics) ഇവയാണ് ഈ ചികിത്സാരീതികള്‍. ഇതില്‍ അധികവും 'ഡേ കെയര്‍' ശസ്ത്രക്രിയകളാണ്. ശസ്ത്രക്രിയയുടെ രോഗാവസ്ഥ അല്ലെങ്കില്‍ ദൂഷിതാവസ്ഥ (morbidtiy) വളരെ ലഘുവായിട്ടേ അനുഭവപ്പെടുന്നുള്ളു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
ഇപ്പോള്‍ മൂത്രാശയക്കല്ലുകള്‍ക്കും അതിനു വേണ്ടിയുള്ള പരിശോധനകളും ചികിത്സാ രീതികളും ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്. ഇതിന് വേണ്ട ആരോഗ്യ സംവിധാനങ്ങളും. ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ഇവിടെ ലഭ്യമാണ്. അതുകൊണ്ട് മിക്ക വ്യക്തികളും അത് പ്രയോജനപ്പെടുത്തിക്കൊണ്ട് ഇവിടെ തന്നെ ചികിത്സ തേടുന്നു എന്നുള്ളത് വളരെ പ്രശംസനീയമായ വസ്തുതയാണ്. എല്ലാ അന്തര്‍ദേശീയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ചികിത്സാരീതികള്‍ ഇവിടെ ഇപ്പോള്‍ പ്രായോഗികമാക്കുന്നു എന്നുള്ളത,് ഇവിടുത്തെ സര്‍ക്കാരും ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടം വഹിക്കുന്നവരും കര്‍ക്കശമായി ഉറപ്പാക്കുന്നുണ്ട് എന്നുള്ളതും വളരെ സ്തുത്യര്‍ഹമായ ഒരു വസ്തുതയാണ്.
(അഹല്യ ഹോസ്പിറ്റല്‍ - മുസഫ അബുദാബി കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റാണ് ലേഖകന്‍)