സ്ത്രീകളെ മുന്‍നിര്‍ത്തിയുള്ള ബ്ലാക്ക് മെയില്‍ സംഘങ്ങള്‍ പിടിമുറുക്കുന്നു; ഹൊസങ്കടിയിലെ വ്യാപാരിയില്‍ നിന്ന് പണം തട്ടി
ഉപ്പള: സ്ത്രീകളെ മുന്‍നിര്‍ത്തി ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഹൊസങ്കടിയിലെ യുവവ്യാപാരിയില്‍ നിന്ന് ഒരു സംഘം 10,000 രൂപ തട്ടിയെടുത്തു. ഉപ്പളയിലെ വ്യാപാരിയില്‍ നിന്ന് 25,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഹൊസങ്കടിയിലെ വ്യാപാരിയെ രാവിലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. 12 തവണ യുവാവിനെ ഫോണില്‍ വിളിച്ച സ്ത്രീ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ വീട്ടില്‍ താന്‍ തനിച്ചാണെന്നും അറിയിച്ചു. ഇതോടെ യുവാവ് അര്‍ധരാത്രിയോടെ യുവതിയുടെ വീട്ടിലെത്തി. […]
ഉപ്പള: സ്ത്രീകളെ മുന്‍നിര്‍ത്തി ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഹൊസങ്കടിയിലെ യുവവ്യാപാരിയില്‍ നിന്ന് ഒരു സംഘം 10,000 രൂപ തട്ടിയെടുത്തു. ഉപ്പളയിലെ വ്യാപാരിയില്‍ നിന്ന് 25,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഹൊസങ്കടിയിലെ വ്യാപാരിയെ രാവിലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. 12 തവണ യുവാവിനെ ഫോണില്‍ വിളിച്ച സ്ത്രീ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ വീട്ടില്‍ താന്‍ തനിച്ചാണെന്നും അറിയിച്ചു. ഇതോടെ യുവാവ് അര്‍ധരാത്രിയോടെ യുവതിയുടെ വീട്ടിലെത്തി. […]
ഉപ്പള: സ്ത്രീകളെ മുന്‍നിര്‍ത്തി ആളുകളെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. ഹൊസങ്കടിയിലെ യുവവ്യാപാരിയില്‍ നിന്ന് ഒരു സംഘം 10,000 രൂപ തട്ടിയെടുത്തു. ഉപ്പളയിലെ വ്യാപാരിയില്‍ നിന്ന് 25,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഹൊസങ്കടിയിലെ വ്യാപാരിയെ രാവിലെ ഒരു സ്ത്രീ ഫോണില്‍ വിളിച്ച് പരിചയം സ്ഥാപിക്കുകയായിരുന്നു. 12 തവണ യുവാവിനെ ഫോണില്‍ വിളിച്ച സ്ത്രീ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. ഭര്‍ത്താവ് ഗള്‍ഫിലായതിനാല്‍ വീട്ടില്‍ താന്‍ തനിച്ചാണെന്നും അറിയിച്ചു. ഇതോടെ യുവാവ് അര്‍ധരാത്രിയോടെ യുവതിയുടെ വീട്ടിലെത്തി. അകത്തുകയറി വാതിലടച്ച ഉടന്‍ തന്നെ യുവതിയും രണ്ട് യുവാക്കളും വ്യാപാരിയെ വളഞ്ഞുവെക്കുകയും 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. വിസമ്മതിച്ചപ്പോള്‍ മര്‍ദിച്ചവശനാക്കുകയും പണം തന്നില്ലെങ്കില്‍ ഇക്കാര്യം പുറം ലോകമറിയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ സംഘത്തിന് 10,000 രൂപ നല്‍കിയ ശേഷം യുവാവ് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ യുവാവിനെ സംഘം ഫോണില്‍ വിളിച്ച് 15,000 രൂപ കൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഉപ്പള സ്വദേശിനിയായ യുവതിയെ ഉപയോഗിച്ചാണ് ഹൊസങ്കടിയിലെ വ്യാപാരിയുടെ പണം തട്ടിയെടുത്തത്. ഒരാഴ്ച മുമ്പ് ഉപ്പള ടൗണിലെ ഹൃദയഭാഗത്ത് അനാദിക്കട നടത്തുന്ന ആളില്‍ നിന്ന് ബ്ലാക്ക് മെയില്‍ സംഘം 25,000 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചു. കടയിലേക്ക് 30 വയസ് പ്രായം തോന്നിക്കുന്ന യുവതി വരികയും വളരെ കഷ്ടപ്പാട് അനുഭവിക്കുന്ന തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉപ്പളയിലെ വ്യാപാരി യുവതിക്ക് കുറച്ച് ഭക്ഷ്യസാധനങ്ങള്‍ കൊടുത്തു. വിസിറ്റിംഗ് കാര്‍ഡ് കൂടി വാങ്ങിയ ശേഷമാണ് യുവതി തിരിച്ചുപോയത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇതേ യുവതി വീണ്ടും അനാദിക്കടയിലേക്ക് വന്നതോടെ വീണ്ടും സാധനങ്ങള്‍ നല്‍കി. മൊബൈല്‍ നമ്പര്‍ കിട്ടിയതോടെ യുവതി വ്യാപാരിയുടെ ഫോണിലേക്ക് സന്ദേശമയച്ചു. തുടര്‍ന്ന് ഇരുവരും ചാറ്റിങ്ങിലേര്‍പ്പെടുകയും ചെയ്തു. പിന്നീട് ഒരു പുരുഷന്‍ വ്യാപാരിയെ ഫോണില്‍ വിളിക്കുകയും നീ സ്ത്രീകളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കില്ലേയെന്ന് ചോദിച്ച് ദേഷ്യപ്പെടുകയും ചെയ്തു. പിറ്റേദിവസം പുരുഷന്‍ വീണ്ടും ഫോണില്‍ വ്യാപാരിയെ വിളിക്കുകയും എവിടെയാണ് വീടെന്ന് അന്വേഷിക്കുകയും ചെയ്തു. തന്റെ വീട് അന്വേഷിക്കേണ്ട കാര്യമില്ലെന്നും വീട് കണ്ടുപിടിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് വ്യാപാരി ഫോണ്‍ വെച്ചു. തുടര്‍ന്നുള്ള ദിവസം രണ്ട് സ്ത്രീകളും ഒരു പുരുഷനും ഉപ്പളയിലെ വ്യാപാരിയുടെ വീട്ടില്‍ പോയി. ഈ സമയം വ്യാപാരിയുടെ ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവിടെ ഒരു ഭക്ഷ്യകിറ്റ് തങ്ങളെ ഏല്‍പ്പിക്കാന്‍ ഭര്‍ത്താവ് വെച്ചിട്ടുണ്ടെന്നും അതെടുക്കാന്‍ വന്നതാണെന്നും ഭാര്യയെ അറിയിച്ചു. അങ്ങനെയൊരു കിറ്റ് ഇവിടെ വെച്ചിട്ടില്ലെന്ന് അറിയിച്ച ഭാര്യ ഫോണില്‍ ഭര്‍ത്താവിനെ വിളിച്ചു. അവിടെ വന്നവര്‍ക്ക് ഫോണ്‍ കൊടുക്കാനായിരുന്നു വ്യാപാരിയുടെ നിര്‍ദേശം. ഭാര്യ കൈമാറിയ ഫോണില്‍ വ്യാപാരിയോട് സംസാരിച്ച പുരുഷന്‍ ഞങ്ങളെ മനസിലായില്ലേ എന്നും വീട് കണ്ടുപിടിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ എങ്ങനെയിരിക്കുന്നുവെന്നും ഭാര്യക്ക് ചാറ്റിംഗ് കാണിക്കട്ടെയെന്നും പറഞ്ഞ് ഭീഷണി മുഴക്കി. പരിഭ്രാന്തനായ വ്യാപാരി ചാറ്റിംഗ് കാണിക്കരുതെന്നും നമുക്ക് നേരില്‍ കണ്ട് സംസാരിക്കാമെന്നും അറിയിച്ചു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് പുരുഷന്‍ വീണ്ടും വ്യാപാരിയെ വിളിക്കുകയും 25,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. വ്യാപാരി ഉപ്പളയിലെ ഒരാളെ ഫോണില്‍ വിളിക്കുകയും സംഘം ബ്ലാക്ക് മെയിലിംഗിന് ശ്രമിക്കുന്ന വിവരം വെളിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ വ്യാപാരിയെ ഭീഷണിപ്പെടുത്തിയ ആളെ ഫോണില്‍ വിളിക്കുകയും പണം നല്‍കാനാകില്ലെന്നും ഭീഷണി തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് വ്യാപാരിക്ക് നേരെയുള്ള ഭീഷണി സംഘം അവസാനിപ്പിച്ചത്. കുമ്പള സ്വദേശിനിയായ യുവതിയെ ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്. സ്ത്രീകളെ ഉപയോഗിച്ച് കെണിയൊരുക്കി പണം തട്ടുന്ന സംഭവങ്ങളില്‍ ധൈര്യപൂര്‍വം പരാതി നല്‍കണമെന്നും പരാതി നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുമെന്നും അതുകൊണ്ട് മാനഹാനി വരുമെന്ന ആശങ്ക വേണ്ടെന്നും പൊലീസ് പറഞ്ഞു.