കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ല; പ്രചരണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത്. കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംബന്ധിച്ച വെള്ളിമാക്കുന്ന് ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരോട് മാസ്‌ക് മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും പകരം മറ്റൊരു മാസ്‌ക് നല്‍കുകയുമായിരുന്നു. എന്നാല്‍ മാസ്‌ക് […]

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന പ്രചരണത്തിനെതിരെ മുഖ്യമന്ത്രി തന്നെ രംഗത്ത്. കറുത്ത മാസ്‌കിന് തന്റെ പരിപാടിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രചരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സംബന്ധിച്ച വെള്ളിമാക്കുന്ന് ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

ജന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടനത്തിന് കറുത്ത മാസ്‌ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരോട് മാസ്‌ക് മാറ്റാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും പകരം മറ്റൊരു മാസ്‌ക് നല്‍കുകയുമായിരുന്നു. എന്നാല്‍ മാസ്‌ക് മാറ്റാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ തയ്യാറായില്ല. സംഭവം വാര്‍ത്തയായതോടെ വന്‍ വിവാദമായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ, കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്, വി.ടി ബല്‍റാം എംഎല്‍എ തുടങ്ങിയവര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുമായി രംഗത്തെത്തി.

അതിനിടെ കറുത്ത മാസ്‌ക് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിയോട് മുഖ്യമന്ത്രി ക്ഷുഭിതനായെന്നും വാര്‍ത്ത വന്നിരുന്നു. ഇതും അദ്ദേഹം നിഷേധിച്ചു. അങ്ങനെ ഒരു നിര്‍ദ്ദേശം ആരും നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles
Next Story
Share it