സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം

മലപ്പുറം: സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ചയാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു. ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ആരോഗ്യനില കൂടുതല്‍ വഷളായി ഇന്നലെ രാത്രിയോടെയായിരുന്നു […]

മലപ്പുറം: സംസ്ഥാനത്ത് ഭീതി പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെ മരിച്ചയാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു.
മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. ഇദ്ദേഹത്തിന് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ കോവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു.
ചികിത്സയിലിരിക്കെ ബ്ലാക്ക് ഫംഗസ് ബാധിച്ചതായുള്ള സംശയത്തെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു.
ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. വീണ്ടും ആരോഗ്യനില കൂടുതല്‍ വഷളായി ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം.
മറ്റ് രോഗങ്ങള്‍ ഏറെ അലട്ടുന്നവരിലാണ് കോവിഡ് രൂക്ഷമാകുന്നതോട് കൂടി ബ്ലാക്ക് ഫംഗസ് ഏറെയും പിടിമുറുക്കുന്നത്.
പ്രമേഹം, കാന്‍സര്‍ മുതലായ രോഗങ്ങള്‍ ഉള്ളവരില്‍ ബ്ലാക്ക് ഫംഗസ് സങ്കീര്‍ണ്ണമാകാനുള്ള സാധ്യത ഏറെയാണ്.
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരാണ് കൂടുതലും മ്യൂക്കോര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസിന് ഇരയാവുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

Related Articles
Next Story
Share it