ബ്ലാക്ക് ഫംഗസ്: ആശങ്കയും മുന്‍കരുതലുകളും
എത്ര മാന്യമായും എത്രയേറെ കഷ്ടപ്പെട്ടും ജീവിക്കാന്‍ ശ്രമിച്ചാലും വൈറസുകളെ കൊണ്ട് ജീവിക്കാനാവില്ലെന്ന കൊടിയ ഭീതിയില്‍ കഴിയുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസുമൊക്കെ രംഗപ്രേവശം ചെയ്യുന്നത്. പേടിയുടെ മേല്‍ ഇരട്ടിപ്പേടിയായി ഇത്തരം ഫംഗസുകള്‍ കടന്നു വരുമ്പോള്‍ എവിടെപ്പോയി ഒളിക്കണമെന്നറിയാതെ ഉഴലുകയാണ് ജനങ്ങള്‍. കോവിഡിനൊപ്പം ബ്ലാക് ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം കൂടിവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എന്താണ് ബ്ലാക്ക് ഫംഗസ് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിയാതെ വിഷമിക്കുന്നവരും ഉണ്ട്. കോവിഡ് ബാധിച്ച് സുഖപ്പെട്ട […]
എത്ര മാന്യമായും എത്രയേറെ കഷ്ടപ്പെട്ടും ജീവിക്കാന്‍ ശ്രമിച്ചാലും വൈറസുകളെ കൊണ്ട് ജീവിക്കാനാവില്ലെന്ന കൊടിയ ഭീതിയില്‍ കഴിയുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസുമൊക്കെ രംഗപ്രേവശം ചെയ്യുന്നത്. പേടിയുടെ മേല്‍ ഇരട്ടിപ്പേടിയായി ഇത്തരം ഫംഗസുകള്‍ കടന്നു വരുമ്പോള്‍ എവിടെപ്പോയി ഒളിക്കണമെന്നറിയാതെ ഉഴലുകയാണ് ജനങ്ങള്‍. കോവിഡിനൊപ്പം ബ്ലാക് ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം കൂടിവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എന്താണ് ബ്ലാക്ക് ഫംഗസ് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിയാതെ വിഷമിക്കുന്നവരും ഉണ്ട്. കോവിഡ് ബാധിച്ച് സുഖപ്പെട്ട […]
എത്ര മാന്യമായും എത്രയേറെ കഷ്ടപ്പെട്ടും ജീവിക്കാന്‍ ശ്രമിച്ചാലും വൈറസുകളെ കൊണ്ട് ജീവിക്കാനാവില്ലെന്ന കൊടിയ ഭീതിയില്‍ കഴിയുന്നതിനിടയിലാണ് ബ്ലാക്ക് ഫംഗസും വൈറ്റ് ഫംഗസുമൊക്കെ രംഗപ്രേവശം ചെയ്യുന്നത്. പേടിയുടെ മേല്‍ ഇരട്ടിപ്പേടിയായി ഇത്തരം ഫംഗസുകള്‍ കടന്നു വരുമ്പോള്‍ എവിടെപ്പോയി ഒളിക്കണമെന്നറിയാതെ ഉഴലുകയാണ് ജനങ്ങള്‍.
കോവിഡിനൊപ്പം ബ്ലാക് ഫംഗസും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ചവരുടെ എണ്ണം കൂടിവരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. എന്താണ് ബ്ലാക്ക് ഫംഗസ് എന്നും എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നും അറിയാതെ വിഷമിക്കുന്നവരും ഉണ്ട്. കോവിഡ് ബാധിച്ച് സുഖപ്പെട്ട എല്ലാവരിലും ഫംഗസ് ബാധ ഉണ്ടാകുമെന്ന് തെറ്റിദ്ധരിച്ചുപോയവരുമുണ്ട്. ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാര്‍ഗങ്ങളും ഇവയാണ്.
എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
മൂക്കിനെയും കണ്ണിനെയുമാണ് ബ്ലാക് ഫംഗസ് ഏറ്റവും കൂടുതലായി ബാധിച്ചു കാണുന്നത്. മൂക്കടപ്പ്, മൂക്കിന്റെ പുറത്ത് വേദന, കണ്ണ് വീര്‍ക്കുക, മുഖത്തിന്റെ ഒരു വശം തന്നെ വീര്‍ത്ത് അവിടെ വേദനയും മരവിപ്പും അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.
ചികിത്സ വൈകുമ്പോഴാണ് മൂക്കിന്റെ പുറത്തെ തൊലിയും മുഖത്തെ തൊലിയുമൊക്കെ പോയി അവിടെ കറുപ്പ് നിറം വരുന്നത്. അവിടത്തെ രക്തക്കുഴലുകള്‍ അടയുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോള്‍ ഒരുപാട് കോവിഡ് രോഗികള്‍ നമുക്കിടയില്‍ ഉണ്ട്. അവരൊക്കെ വിചാരിക്കുന്നത് അവര്‍ക്കൊക്കെ ബ്ലാക്ക് ഫംഗസ് വരാം എന്നാണ്.
കോവിഡ് മാറിക്കഴിഞ്ഞാലും ചെറിയൊരു സൈനസൈറ്റിസ് ഒക്കെ എല്ലാവര്‍ക്കും ഉണ്ടായേക്കാം. അപ്പോഴുണ്ടാകുന്ന മൂക്കടപ്പ് ബ്ലാക്ക്ഫംഗസാണോ എന്ന് സംശയിക്കുന്നവരുണ്ട്. ഒരിക്കലും അങ്ങനെയല്ല. സൈനസൈറ്റിസിന്റെ ലക്ഷണങ്ങളും ഇതില്‍ ഉണ്ടാവാം.
എന്നാല്‍ കുറേനാള്‍ അത്യാഹിത വിഭാഗത്തില്‍ കിടന്ന് സ്റ്റിറോയിഡ് എടുക്കുകയും മറ്റുള്ള പ്രതിരോധം കുറയ്ക്കുന്ന മരുന്നുകള്‍ എടുക്കുകയും പ്രമേഹ രോഗികള്‍ അല്ലെങ്കില്‍ മറ്റു ചില പ്രതിരോധ ശേഷികള്‍ കുറയ്ക്കുന്ന മരുന്നുകള്‍, അര്‍ബുദ രോഗികള്‍, അവയവ മാറ്റം കഴിഞ്ഞിട്ട് അതിന്റെ മരുന്നുകള്‍ കഴിക്കുന്നവര്‍, എച്ച്.ഐ.വി രോഗ ബാധിതര്‍ തുടങ്ങിയവരാണ് സൂക്ഷിക്കേണ്ടത്. പ്രതിരോധശേഷി ഉള്ള കോവിഡ് രോഗികള്‍ക്ക് ഭയക്കേണ്ട കാര്യമില്ല.
എന്തൊക്കെ മുന്‍കരുതലുകള്‍ വേണം
ഈ ഫംഗസ് നമ്മുടെ അന്തരീക്ഷ വായുവില്‍ നിലനില്‍ക്കും. പ്രത്യേകിച്ചും കേരളത്തിലെ കാലാവസ്ഥയില്‍ ഹ്യുമിഡിറ്റി ഒരുപാടുള്ളത് കൊണ്ട് ഈ ഫംഗസ് വളരെയധികം നമ്മുടെ അന്തരീക്ഷ വായുവില്‍ നില്‍ക്കും.
മാലിന്യം കൂട്ടിയിടുന്ന സ്ഥലങ്ങളിലും നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലും ഈ ഫംഗസ് ഉണ്ടെന്നാണ് അനുമാനം. സ്വാഭാവികമായും ശ്വസിക്കുന്ന വായുവിലൂടെ ബ്ലാക്ക് ഫംഗസ് നമ്മുടെ ശരീരത്തിലേക്ക് കയറിയേക്കാം. നമ്മുടെ പ്രതിരോധ ശക്തി തന്നെയാണ് ഇതിനെ ചെറുത്തു നില്‍ക്കാന്‍ നമ്മെ സഹായിക്കുന്നത്.
പക്ഷേ പ്രതിരോധ ശേഷി കുറഞ്ഞ പ്രമേഹ രോഗികള്‍, അവയവ മാറ്റം നടത്തിയവര്‍, കാന്‍സര്‍ രോഗികള്‍ തുടങ്ങിയവരില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഷുഗര്‍ ലെവല്‍ നിയന്ത്രിതമായിത്തന്നെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പ്രമേഹം അനിയന്ത്രിതമായി ഉയരാന്‍ പാടില്ല. ഉയരുമ്പോഴാണ് ഈ ഫംഗസ് ശരീരത്തിനുള്ളില്‍ കയറിപ്പറ്റുന്നത്. അതിനാല്‍ ഷുഗര്‍ ലെവല്‍ വളരെയധികം കണ്‍ട്രോള്‍ ആയി നിര്‍ത്താന്‍ കഴിയണം.
കുറച്ചുകൂടി സുരക്ഷിതമായ ചുറ്റുപാടുകളില്‍ താമസിക്കുകയും അടച്ചിട്ട മുറികളില്‍ ദീര്‍ഘ നേരം ചെലവഴിക്കുന്നത് ഒഴിവാക്കുകയും വേണം.