ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളി; നേരിടാന്‍ സജ്ജമായിരിക്കണമെന്ന് പ്രധാനമന്ത്രി; ഓക്‌സിജന്‍ വിതരണത്തില്‍ കേരളത്തിന് അഭിനന്ദനം

ന്യുഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനോടൊപ്പം ബ്ലാക്ക് ഫംഗസ് കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത് രാജ്ത്ത് ആശങ്ക വര്‍ധിപ്പിച്ചു. ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാരണാസിയിലെ കോവിഡ് മുന്നണി പോരാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു. ഇന്ന് പുതിയ വെല്ലുവിളിയാണ് ബ്ലാക് ഫംഗസിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്. അത് കൈകാര്യം ചെയ്യാന്‍ ആരോഗ്യ സംവിധാനം ഒരുങ്ങിയിരിക്കണം. കുട്ടികളെ കോവിഡ് 19ന്റെ പിടിയില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. മുമ്പ് […]

ന്യുഡെല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനോടൊപ്പം ബ്ലാക്ക് ഫംഗസ് കൂടി റിപോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത് രാജ്ത്ത് ആശങ്ക വര്‍ധിപ്പിച്ചു. ബ്ലാക്ക് ഫംഗസ് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും നേരിടാന്‍ സജ്ജമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാരണാസിയിലെ കോവിഡ് മുന്നണി പോരാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.

ഇന്ന് പുതിയ വെല്ലുവിളിയാണ് ബ്ലാക് ഫംഗസിന്റെ രൂപത്തില്‍ വന്നിരിക്കുന്നത്. അത് കൈകാര്യം ചെയ്യാന്‍ ആരോഗ്യ സംവിധാനം ഒരുങ്ങിയിരിക്കണം. കുട്ടികളെ കോവിഡ് 19ന്റെ പിടിയില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. മുമ്പ് കുട്ടികളെ ബാധിച്ച കേസുകളിലെല്ലാം നാം വിജയിക്കുകയും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായത് എല്ലാം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരായ കുട്ടികള്‍ക്കു വേണ്ടി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ച നടപടിയെ അദ്ദേഹം പകീര്‍ത്തിച്ചു.

കോവിഡ് വൈറസ് അദൃശ്യനായ ശത്രുവാണ്. അതിനെ നേരിടാന്‍ വാക്സിനേഷനില്‍ വലിയ മുന്നേറ്റമുണ്ടാക്കണം. കോവിഡ് നമ്മുടെ ഇടയില്‍ നിന്ന് നിരവധി പേരെ കൊണ്ടുപോയി. മരണമടഞ്ഞവര്‍ക്ക് താന്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണ്. കൊറോണ വൈറസ് പ്രതിസന്ധിയില്‍ നമ്മുക്ക് ശക്തി നല്‍കാന്‍ യോഗയും ആയുഷും സഹായിക്കുന്നു. ഇത് അലംഭാവത്തിന്റെ സമയമല്ല, നമ്മുക്ക് മുന്നോട്ട് ഏറെ പൊരുതാനുണ്ട്.-മോദി ചൂണ്ടിക്കാട്ടി.

അതിനിടെ, കോവിഡ് അനാഥമാക്കിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഓക്സിജന്‍ വിതരണത്തില്‍ കേരളം സ്വീകരിച്ച നടപടിയെ കേന്ദ്രം പ്രകീര്‍ത്തിച്ചു. ഓക്സിജന്‍ നഴ്സിനെ ഏര്‍പ്പെടുത്തിയതാണ് കേന്ദ്രത്തിന്റെ പ്രശംസയ്ക്ക് ഇടയാക്കിയത്. വിവിധ സംസ്ഥാനങ്ങളിലെ 14 മാതൃകകള്‍ കേന്ദ്രത്തിന്റെ അഭിനന്ദനം നേടി. യു.പിയില്‍ റസിഡന്‍സ് അസോസിയേഷന്‍ സ്വീകരിച്ച നടപടിയും തമിഴ്നാട്ടില്‍ ടാക്സികള്‍ ആംബുലന്‍സ് ആക്കിയതും പ്രധാനമന്ത്രി പ്രശംസിച്ചു.

Related Articles
Next Story
Share it