ബി.കെ ഇബ്രാഹിം ഹാജി അനുകരണീയ മാതൃക

ഏറെ പ്രിയങ്കരനും ബഹുമാന്യനുമായിരുന്ന ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജിയുടെ വിയോഗം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ ശൂന്യതയാണ് സമ്മാനിക്കുന്നത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാലം മുതല്‍ കണ്ട് പരിചയിച്ച മുഖമാണെങ്കിലും അദ്ദേഹവുമായി കൂടുതല്‍ അടുക്കാനും അറിയാനും സാധിച്ചത് അദ്ദേഹത്തോടൊപ്പം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയില്‍ സഹ ഭാരവാഹിയാവാന്‍ സാധിച്ച 2016 ഡിസംബര്‍ മുതലാണ്. അവിടുന്നിങ്ങോട്ട് വളരെയടുത്ത സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. കമ്മിറ്റി യോഗങ്ങളിലും പാര്‍ട്ടി പരിപാടികളിലുമാണ് അധികവും […]

ഏറെ പ്രിയങ്കരനും ബഹുമാന്യനുമായിരുന്ന ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷറര്‍ ബി.കെ ഇബ്രാഹിം ഹാജിയുടെ വിയോഗം മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വലിയ ശൂന്യതയാണ് സമ്മാനിക്കുന്നത്.
മുസ്ലിം ലീഗ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന കാലം മുതല്‍ കണ്ട് പരിചയിച്ച മുഖമാണെങ്കിലും അദ്ദേഹവുമായി കൂടുതല്‍ അടുക്കാനും അറിയാനും സാധിച്ചത് അദ്ദേഹത്തോടൊപ്പം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയില്‍ സഹ ഭാരവാഹിയാവാന്‍ സാധിച്ച 2016 ഡിസംബര്‍ മുതലാണ്. അവിടുന്നിങ്ങോട്ട് വളരെയടുത്ത സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിരുന്നു. കമ്മിറ്റി യോഗങ്ങളിലും പാര്‍ട്ടി പരിപാടികളിലുമാണ് അധികവും ഞങ്ങള്‍ കണ്ടു മുട്ടിയിരുന്നത്. അതിനിടെ പലപ്പോഴും നമുക്കൊരു ചായ കുടിക്കാം എന്നു പറഞ്ഞ് കൊണ്ട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിന് സമീപമുള്ള ഉഡുപ്പി ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ട് പോവുമായിരുന്നു. വല്ലപ്പോഴും നാട്ടില്‍ വല്ല മരണമോ അപകടമോ നടന്നാല്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നു സ്‌നേഹമസൃണമായ വിളിയും തക്കാരവും ഇനിയുണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വേര്‍പാടിന്റെ വേദന അധികരിക്കുകയാണ്.
സ്വന്തം അഭിപ്രായം തുറന്ന് പറയുകയും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തിരുന്ന അദ്ദേഹം രാഷ്ടീയ രംഗത്തെ മൂല്യ ശോഷണത്തെ കുറിച്ച് വ്യാകുലപ്പെടുമായിരുന്നു.
പൊതു ജീവിതത്തില്‍ സത്യ സന്ധത പുലര്‍ത്തിയ അദ്ദേഹം ഏറ്റെടുത്ത ഉത്തരവാദിത്വത്തോട് നീതി പുലര്‍ത്താന്‍ എന്നും ആത്മാര്‍ത്ഥ ശ്രമം നടത്തിയിരുന്നതായി കാണാം 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പഞ്ചായത്ത് യു.ഡി.എഫ് വര്‍ക്കിംഗ് ചെയര്‍മാനായി നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്.
അദ്ദേഹത്തിന്റെ വാര്‍ഡില്‍ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കാനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും എന്നും മുന്നില്‍ നടന്ന വ്യക്തിത്വമായിരുന്നു ഇബ്രാഹിം സാഹിബ്. നേരത്തേ പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹിയായിരുന്ന അദ്ദേഹം ഒരിടവേളക്ക് ശേഷം വീണ്ടും നേതൃത്വത്തിന്റെ മുഖ്യധാരയിലെത്തുകയായിരുന്നു. രാഷ്ട്രീയത്തെ ഉപജീവനത്തിന്റെ ഉപാധിയോ അധികാര സോപാനത്തിലേക്കുള്ള കോണിപ്പടിയായോ കാണാതെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ മുറുകെ പിടിച്ച ബി.കെ.യെ പോലുള്ളവരുടെ ജീവിതം പുതു തലമുറക്ക് അനുകരിക്കാവുന്ന മാതൃകയാണ്അദ്ദേഹത്തിന്റെ പാരത്രിക ജീവിതം സന്തോഷപ്രദമാവട്ടെയെന്ന പ്രാര്‍ത്ഥനയോടെ...

-മുസ്തഫ മച്ചിനടുക്കം
(വൈസ് പ്രസിഡണ്ട്, ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ്)

Related Articles
Next Story
Share it