ബിജെപിയുടെ വിജയയാത്ര കാസര്‍കോട്ടുനിന്ന് ആരംഭിച്ചു
കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വടക്കന്‍ ജില്ലയായ കാസര്‍കോട്ടുനിന്ന് പ്രയാണമാരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്തു. 'അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര. കേരളത്തില്‍ സിപിഎം സര്‍ക്കാരായാലും കോണ്‍ഗ്രസ് സര്‍ക്കാരായാലും നടക്കുന്നത് അഴിമതിയാണെന്ന് യോഗി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാര്‍ഥതകള്‍ക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ ഉള്ളില്‍ ഇവിടുത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് […]

കാസര്‍കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര വടക്കന്‍ ജില്ലയായ കാസര്‍കോട്ടുനിന്ന് പ്രയാണമാരംഭിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്തു. 'അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് യാത്ര.
കേരളത്തില്‍ സിപിഎം സര്‍ക്കാരായാലും കോണ്‍ഗ്രസ് സര്‍ക്കാരായാലും നടക്കുന്നത് അഴിമതിയാണെന്ന് യോഗി പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ സ്വാര്‍ഥതകള്‍ക്ക് വേണ്ടി സംസ്ഥാനത്ത് അരാജകത്വം കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ ഉള്ളില്‍ ഇവിടുത്തെ ഇപ്പോഴത്തെ സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശം അതിനൊരു ഉദാഹരണമാണ്. ജനവികാരം തള്ളിക്കളയുകയും സംഘട്ടനങ്ങളിലൂടെ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗി കൂട്ടിച്ചേര്‍ത്തു.