ബി.ജെ.പിയുടെ സംയമനം ദൗര്‍ബല്യമായി കാണരുത് -ടി.പി. സിന്ധു മോള്‍

കാസര്‍കോട്: ഒന്നിന് പുറകെ ഒന്നായി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോഴും ഉത്തരവാദിത്തമുള്ള ദേശീയ പ്രസ്ഥാനം എന്ന നിലയില്‍ ബി.ജെ.പി പാലിക്കുന്ന സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോള്‍ പറഞ്ഞു.ഒ.ബി.സി മോര്‍ച്ച ജില്ലാ കമ്മിറ്റി കസബ കടപ്പുറത്ത് സംഘടിപ്പിച്ച അഡ്വ. രണ്‍ജീത്ത് ശ്രീനിവാസന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ് അധ്യക്ഷത വഹിച്ചു.ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി. നായ്ക്, ജില്ലാ പ്രസിഡണ്ട് രവീശ […]

കാസര്‍കോട്: ഒന്നിന് പുറകെ ഒന്നായി നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെടുമ്പോഴും ഉത്തരവാദിത്തമുള്ള ദേശീയ പ്രസ്ഥാനം എന്ന നിലയില്‍ ബി.ജെ.പി പാലിക്കുന്ന സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ടി.പി. സിന്ധു മോള്‍ പറഞ്ഞു.
ഒ.ബി.സി മോര്‍ച്ച ജില്ലാ കമ്മിറ്റി കസബ കടപ്പുറത്ത് സംഘടിപ്പിച്ച അഡ്വ. രണ്‍ജീത്ത് ശ്രീനിവാസന്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഒ.ബി.സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ് അധ്യക്ഷത വഹിച്ചു.
ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം പ്രമീള സി. നായ്ക്, ജില്ലാ പ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വിജയ് കുമാര്‍ റൈ, മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി സ്മിത ജയമോഹന്‍, യുവമോര്‍ച്ച സംസ്ഥാന വനിതാ കണ്‍വീനര്‍ അഞ്ജു ജോസ്റ്റി, കടപ്പുറം മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികളായ എം. ഉമ, അജിത്ത് കുമാരന്‍, രജനി പ്രഭാകരന്‍ എന്നിവര്‍ സംബന്ധിച്ചു.
ഒ.ബി.സി മോര്‍ച്ച ജില്ലാ സെക്രട്ടറി മനോജ് കുമാര്‍ സ്വാഗതവും ഒ.ബി.സി മോര്‍ച്ച ജില്ലാ സെക്രട്ടറി പുഷ്പരാജ്. എല്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ബൂത്തുകളില്‍ പുഷ്പ്പാര്‍ച്ചനയും അനുസ്മരണവും നടന്നു.

Related Articles
Next Story
Share it