ബി.ജെ.പിയുടെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ആര്‍.കെ ഭട്ട് അന്തരിച്ചു

പെര്‍ള: സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുമായിരുന്ന പെര്‍ളയിലെ ടി.ആര്‍.കെ. ഭട്ട് (93) അന്തരിച്ചു. എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധമുള്ള ടി.ആര്‍.കെ ഭട്ടിനെ ഫോണിലൂടെ വിളിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാവുമായിരുന്നു. ഭാര്യ: ഉഷ ആര്‍.കെ ഭട്ട്. മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, […]

പെര്‍ള: സംസ്ഥാനത്തെ ആദ്യത്തെ ബി.ജെ.പി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുഹൃത്തുമായിരുന്ന പെര്‍ളയിലെ ടി.ആര്‍.കെ. ഭട്ട് (93) അന്തരിച്ചു. എന്‍മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പെര്‍ളയിലെ ആദ്യകാല വ്യാപാരിയായിരുന്നു. പ്രധാന മന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് ബന്ധമുള്ള ടി.ആര്‍.കെ ഭട്ടിനെ ഫോണിലൂടെ വിളിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. മുതിര്‍ന്ന ആര്‍.എസ്.എസ്-ബി.ജെ.പി നേതാവുമായിരുന്നു.
ഭാര്യ: ഉഷ ആര്‍.കെ ഭട്ട്. മക്കള്‍: പുഷ്പ, മാല, സവിത, ചേതന, പ്രസാദ്, സുശ്മ, മനമോഹന, പരേതരായ ആശ, പ്രതിമ. മരുമക്കള്‍: സുരേഷ്, ഗോപിനാഥ്, സച്ചിതാനന്ദ, വാസുദേവ ഭട്ട്, ലളിത, ശ്രീകര, വിദ്യ, ശങ്കര നാരായണ, സത്യനാരായണ. സഹോദരങ്ങള്‍: ലക്ഷ്മിനാരായണ, പരേതരായ ഗണപതി, സുശീല.

Related Articles
Next Story
Share it