ബി.ജെ.പിയുടെ മോഹം നടക്കില്ല-മന്ത്രി ചന്ദ്രശേഖരന്‍

കുമ്പള: ഇതര സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച് അധികാരം കയ്യടക്കാമെന്നുള്ള ബി.ജെ.പിയുടെ മോഹം നടക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുമ്പളയില്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ അധികാരം കിട്ടുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ അത് അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗം കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി വി.വി. രമേശന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍, ടി. […]

കുമ്പള: ഇതര സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ജനാധിപത്യം അട്ടിമറിച്ച് അധികാരം കയ്യടക്കാമെന്നുള്ള ബി.ജെ.പിയുടെ മോഹം നടക്കില്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കുമ്പളയില്‍ എല്‍.ഡി.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 സീറ്റ് ലഭിച്ചാല്‍ കേരളത്തില്‍ അധികാരം കിട്ടുമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ അത് അനുവദിക്കില്ല-അദ്ദേഹം പറഞ്ഞു.
സി.പി.എം. ജില്ലാ സെക്രട്ടറിയറ്റംഗം കെ.ആര്‍. ജയാനന്ദ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി വി.വി. രമേശന്‍, എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍, ടി. കൃഷ്ണന്‍, കെ.എസ്.ഫക്രുദ്ദീന്‍, സിദ്ദീഖലി മൊഗ്രാല്‍, മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡോ. വി.പി.പി മുസ്തഫ, അഡ്വ. സി. ഷുക്കൂര്‍, എം. ശങ്കര്‍റൈ, പി. രഘുദേവന്‍, സി.എ. സുബൈര്‍, ഹമീദ് കോസ്‌മോസ്, താജുദീന്‍ മൊഗ്രാല്‍ സംസാരിച്ചു. ബി.വി. രാജന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: ബി.വി. രാജന്‍ (ചെയര്‍.), കെ.ആര്‍. ജയാനന്ദ, സിദ്ദീഖലി മൊഗ്രാല്‍, കെ.കെ. അബ്ദുല്ലക്കുഞ്ഞി, എം.എ. ഉമ്പു, എസ്. ഭാരതി, ഡി. സുബ്ബണ്ണ ആള്‍വ, കെ. ജയന്തി, സുന്ദരി ഷെട്ടി, താജുദ്ദീന്‍ മൊഗ്രാല്‍, എം. ശങ്കര്‍ റൈ, അസീസ് കൊട്ടുടല്‍, ബി.എ. ഖാദര്‍, അഹമ്മദലി കുമ്പള, രാമകൃഷ്ണ കടമ്പാര്‍, എസ്. രാമചന്ദ്ര, രാഘവ ചേരാല്‍ (വൈ. ചെയര്‍.), ഡോ. വി.പി.പി. മുസതഫ (ജന. കണ്‍.), പി. രഘുദേവന്‍, സി.എ. സുബൈര്‍, ജയറാം ബള്ളകൂടല്‍, എം.സി. അജിത്ത്, ഷേഖ് മുഹമ്മദ് ഹനീഫ, ഹമീദ് കോസ്‌മോസ്, സിദ്ദീഖ് റഹ്‌മാന്‍, ബേബി ഷെട്ടി, മുനീര്‍ കണ്ടാളം (വൈ.ചെയര്‍.).

Related Articles
Next Story
Share it