ഉപാധികളുമായി ചന്ദ്രബാബു നായിഡു; നിതീഷിന്റെ മൗനത്തില്‍ ബി.ജെ.പിക്ക് ആശങ്ക

ന്യൂഡല്‍ഹി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജനങ്ങളോട് നന്ദി പറഞ്ഞുവെങ്കിലും സര്‍ക്കാര്‍ രൂപീകരണം എന്‍.ഡി.എക്ക് അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റെയും നിലപാടുകള്‍ നിര്‍ണായകമാകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്റെ മൗനത്തില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ട്.വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മേക്കര്‍ ചന്ദ്രബാബു നായിഡു നിര്‍ണായക ഉപാധികള്‍ […]

ന്യൂഡല്‍ഹി: മൂന്നാംതവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ജനങ്ങളോട് നന്ദി പറഞ്ഞുവെങ്കിലും സര്‍ക്കാര്‍ രൂപീകരണം എന്‍.ഡി.എക്ക് അത്ര എളുപ്പമാകില്ല. ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെയും ടി.ഡി.പി നേതാവും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുവിന്റെയും നിലപാടുകള്‍ നിര്‍ണായകമാകും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും തുടരുന്ന നിതീഷിന്റെ മൗനത്തില്‍ ബി.ജെ.പിക്ക് ആശങ്കയുണ്ട്.
വന്‍ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മേക്കര്‍ ചന്ദ്രബാബു നായിഡു നിര്‍ണായക ഉപാധികള്‍ മുന്നോട്ട് വെക്കുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. ആന്ധ്ര പ്രദേശിന് പ്രത്യേക പദവി ഉള്‍പ്പടെ വിലപേശി വാങ്ങാനാണ് ചന്ദ്രബാബു നായിഡുവിന്റെ നീക്കമെന്നാണ് വിവരം. സുപ്രധാന ക്യാബിനറ്റ് പദവികള്‍ ടി.ഡി.പിക്കും ജനസേനയ്ക്കുമായി ആവശ്യപ്പെടും. എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനവും നായിഡു ആവശ്യപ്പെട്ടേക്കും. ഭൂരിപക്ഷം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി വിട്ടുവീഴ്ചയ്ക്ക് ബി.ജെ.പി തയ്യാറാകും.
എന്‍.ഡി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ചന്ദ്രബാബു നായിഡു ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെത്തും. പവന്‍ കല്യാണും പങ്കെടുക്കും. നായിഡുവും കല്യാണും ഒന്നിച്ചാവും ഡല്‍ഹിയിലേക്ക് തിരിക്കുക. നിതീഷ് കുമാറും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30ന് ചേരുമെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നല്‍കും. എന്‍.ഡി.എ യോഗത്തിന് ശേഷം പുതിയ സര്‍ക്കാരിനുള്ള അവകാശവാദം ഉന്നയിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലാണ് യോഗം.

Related Articles
Next Story
Share it