മംഗളൂരുവില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; നാലുപേര്‍ കസ്റ്റഡിയില്‍

മംഗളൂരു: ബി.ജെ.പി പ്രവര്‍ത്തകന്‍ മംഗളൂരുവില്‍ വെട്ടേറ്റ് മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ പൊളാളി സ്വദേശിയായ ജനാര്‍ദന ബരിഞ്ചയാണ് കൊല്ലപ്പെട്ടത്. നെഹ്‌റു മൈതാനിയിലാണ് സംഭവം. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം അറിവായിട്ടില്ലെങ്കിലും മോഷണം നടത്താന്‍ എത്തിയവരാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബണ്ട്വാള്‍ വിധാനസഭാ മണ്ഡലത്തില്‍ നിന്നുള്ള ബിജെപിയുടെ സജീവ പ്രവര്‍ത്തകനാണ് ജനാര്‍ദന. തൊഴില്‍പരമായി ഡ്രൈവറായ ഇയാള്‍ ഇന്നലെ ഉച്ചയ്ക്ക് മംഗളൂരുവിലെ നെഹ്‌റു മൈതാനിയില്‍ ഇരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം നാല് പ്രതികളെ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles
Next Story
Share it