ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു; ബി.ജെ.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സജീവ ബിജെപി പ്രവര്‍ത്തകനായ നിതേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ദീപ്തിയാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന ദീപ്തി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി നിതേഷാണെന്ന് ദീപ്തി എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. നിതേഷുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇയാള്‍ തന്നെ വഞ്ചിക്കുകയും ചെയ്തുവെന്നും കുറിപ്പിലുണ്ട്. […]

ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ പ്രണയനൈരാശ്യത്തെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബിജെപി പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സജീവ ബിജെപി പ്രവര്‍ത്തകനായ നിതേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരു പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയായ ദീപ്തിയാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ച് ആസ്പത്രിയില്‍ ചികില്‍സയിലായിരുന്ന ദീപ്തി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി നിതേഷാണെന്ന് ദീപ്തി എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. നിതേഷുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും പിന്നീട് ഇയാള്‍ തന്നെ വഞ്ചിക്കുകയും ചെയ്തുവെന്നും കുറിപ്പിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിതേഷിനെതിരെ ആത്മഹത്യപ്രേരണക്ക് പൊലീസ് കേസെടുക്കുകയായിരുന്നു. ജനുവരി 10നാണ് ദീപ്തിയെ കീടനാശിനി കഴിച്ചതിനെ തുടര്‍ന്ന് മംഗളൂരുവിലെ എ ജെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുദ്രേമുഖ് പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it