യു.ഡി.എഫ് എം.പിമാരെ ബി.ജെ.പി വിലയ്ക്ക് വാങ്ങും - എം.എ ബേബി

കാഞ്ഞങ്ങാട്: കേരളത്തില്‍ നിന്നും യു.ഡി.എഫ് വിജയിച്ചാല്‍ എം.പിമാരെ വിലയ്ക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി പറഞ്ഞു. ഒടയംചാലില്‍ സംഘടിപ്പിച്ച ഇടതുമുന്നണി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിച്ചാല്‍ ഇവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്നിരിക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവരണം. ബി.ജെ.പി യുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ഭരണഘടനക്കും മതേതരത്വത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എതിരായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇപ്പോള്‍ തന്നെ ഭരണഘടന പോലും […]

കാഞ്ഞങ്ങാട്: കേരളത്തില്‍ നിന്നും യു.ഡി.എഫ് വിജയിച്ചാല്‍ എം.പിമാരെ വിലയ്ക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് ബി.ജെ.പിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം. എ ബേബി പറഞ്ഞു. ഒടയംചാലില്‍ സംഘടിപ്പിച്ച ഇടതുമുന്നണി റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജയിച്ചാല്‍ ഇവര്‍ ബി.ജെ.പിയിലേക്ക് പോകുമെന്നിരിക്കെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുവരണം. ബി.ജെ.പി യുടെ ബി ടീമായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ ഭരണഘടനക്കും മതേതരത്വത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും എതിരായ നിലപാടാണ് കേന്ദ്രത്തിന്റേത്. ഇപ്പോള്‍ തന്നെ ഭരണഘടന പോലും അംഗീകരിക്കാത്ത സര്‍ക്കാറായി മാറി. പാര്‍ലമെന്റിനെ പോലും ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്നു. ബി.ജെ.പി തീവ്രവര്‍ഗീയത പ്രോത്സാഹിപ്പിച്ച് വോട്ടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് ചെറിയ രീതിയില്‍ വര്‍ഗീയത പരത്തി വോട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബേബി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് കൊടുക്കേണ്ട വിഹിതം തടഞ്ഞു വെയ്ക്കുന്നു. ഇതിനെയൊക്കെ തരണം ചെയ്തും അതിജീവിച്ചുമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നേറുന്നതെന്ന് എം.എ ബേബി പറഞ്ഞു. ടി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ, സി.പി ബാബു, പി. കരുണാകരന്‍, പി.കെ രാജന്‍, എം.വി കൃഷ്ണന്‍, ഒക്ലാവ് കൃഷ്ണന്‍, കെ.വി കൃഷ്ണന്‍, ഉദിനൂര്‍ സുകുമാരന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, വി.വി കൃഷ്ണന്‍, പി.പി രാജു, എച്ച്. ലക്ഷ്മണഭട്ട്, പി. നന്ദകുമാര്‍, സി.കെ നാസര്‍, ഷിനോജ് ചാക്കോ, പി. ദാമോദരന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it