എങ്ങനെയും എ എന്‍ ഷംസീറിനെ തോല്‍പ്പിക്കണം; തലശ്ശേരിയില്‍ സി ഒ ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവിധി തേടുന്ന സി ഒ ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. നേരത്തെ പിന്തുണ തേടി നസീര്‍ ബിജെപിയെ സമീപിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ഒ.ടി നസീര്‍ പ്രതികരിച്ചു. തലശ്ശേരിയില്‍ പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ട് ചോദിക്കുന്നു. തലശ്ശേരിയിലെ ബിജെപി […]

കണ്ണൂര്‍: തലശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജനവിധി തേടുന്ന സി ഒ ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയ സാഹചര്യത്തിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

നേരത്തെ പിന്തുണ തേടി നസീര്‍ ബിജെപിയെ സമീപിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും സി.ഒ.ടി നസീര്‍ പ്രതികരിച്ചു. തലശ്ശേരിയില്‍ പാര്‍ട്ടിയ്ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ ബിജെപി പ്രവര്‍ത്തകരുടെ വോട്ട് ചോദിക്കുന്നു. തലശ്ശേരിയിലെ ബിജെപി പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും സിഒടി നസീര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നസീറിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കിയത്.

ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കൂടിയായ എന്‍ ഹരിദാസിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്നത്. ഫോം എയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്റെ ഒപ്പില്ലെന്ന കാരണം പറഞ്ഞാണ് വരണാധികാരി പത്രിക നിരസിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിച്ചതിന് നസീര്‍ ആക്രമിക്കപ്പെട്ടിരുന്നു. തനിക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ തലശ്ശേരി ഇടത് എംഎല്‍എ എ.എന്‍ ഷംസീറാണെന്ന് നസീര്‍ ആരോപിച്ചിരുന്നു.

Related Articles
Next Story
Share it