കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി വോട്ടുകള്‍ ചോര്‍ന്നു; ഉദുമയിലും വോട്ടുകുറഞ്ഞു

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നതോടെ നടത്തിയ കണക്കെടുപ്പില്‍ വോട്ടുചോര്‍ച്ച വലിയ തിരിച്ചടിയായി മാറിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിലും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് മത്സരിച്ച കാസര്‍കോട് നിയോജക മണ്ഡലത്തിലും നേതൃത്വം വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരാജയമാണ് സംഭവിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പ്രതീക്ഷിച്ച വോട്ടുകള്‍ പോലും കിട്ടാതിരുന്നത് ബി.ജെ.പി നേതൃത്വത്തെ അസ്വസ്ഥമാക്കുകയാണ്. […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച. തിരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നതോടെ നടത്തിയ കണക്കെടുപ്പില്‍ വോട്ടുചോര്‍ച്ച വലിയ തിരിച്ചടിയായി മാറിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരം മണ്ഡലത്തിലും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് മത്സരിച്ച കാസര്‍കോട് നിയോജക മണ്ഡലത്തിലും നേതൃത്വം വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പരാജയമാണ് സംഭവിച്ചത്. കാസര്‍കോട് മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല പ്രതീക്ഷിച്ച വോട്ടുകള്‍ പോലും കിട്ടാതിരുന്നത് ബി.ജെ.പി നേതൃത്വത്തെ അസ്വസ്ഥമാക്കുകയാണ്. 2016ല്‍ കാസര്‍കോട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച രവീശതന്ത്രി കുണ്ടാര്‍ 56,120 വോട്ടുകളാണ് ആകെ നേടിയിരുന്നത്. എന്നാല്‍ ഇക്കുറി മത്സരിച്ച കെ. ശ്രീകാന്തിന് 50,395 വോട്ടുകളാണ് ആകെ നേടാനായത്. ബദിയടുക്ക പഞ്ചായത്തിലുള്‍പ്പെടെ പാര്‍ട്ടിയുടെ സ്വാധീനം ശക്തമായിട്ടും വോട്ടുകള്‍ കുറഞ്ഞതിന്റെ കാരണമാണ് നേതൃത്വം അന്വേഷിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കര്‍ണാടകയില്‍ നിന്ന് മന്ത്രിമാര്‍ അടക്കമുള്ളവരും എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട്ടെത്തിയിരുന്നു. എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും വോട്ടുകള്‍ കൂടി സമാഹരിക്കാനുള്ള തന്ത്രങ്ങളും ബി.ജെ.പി ആവിഷ്‌കരിച്ചു. എന്നിട്ടുപോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോകുകയായിരുന്നു. ബൂത്ത് തലത്തിലെ കണക്കുകള്‍ കൂടി പരിശോധിച്ച ശേഷം വോട്ടുചോര്‍ച്ചക്ക് കാരണമായ ഘടകങ്ങളെക്കുറിച്ച് നേതൃത്വം പരിശോധിക്കും. ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാഡയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കാസര്‍കോട് നഗരസഭാകൗണ്‍സിലര്‍ പി. രമേശിനെ സംസ്ഥാനസമിതിയില്‍ നിന്ന് ഒഴിവാക്കിയതിനെ ചൊച്ചി പാര്‍ട്ടിയില്‍ ചേരിതിരിവ് രൂക്ഷമായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രമേശിനെ തിരിച്ചെടുക്കുകയും ചെയ്തു. സംസ്ഥാനസമിതിയംഗം രവീശതന്ത്രി നേതൃത്വവുമായി അകന്നുനില്‍ക്കുകയാണ്. ഇതൊക്കെ വോട്ടെടുപ്പില്‍ പ്രതിഫലിച്ചോയെന്നതിനെക്കുറിച്ച് നേതൃത്വം അന്വേഷണം നടത്തും. കെ. സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും വിജയിക്കാന്‍ കഴിയാതിരുന്നത് നേതൃത്വത്തെയും അണികളെയും നിരാശയിലാഴ്ത്തുകയാണ്. ഇവിടെ 2016ലെ തിരഞ്ഞെടുപ്പിനെക്കാള്‍ 8232 വോട്ടുകള്‍ ബി.ജെ.പിക്ക് അധികമായി ലഭിച്ചിട്ടുണ്ട്. ഉദുമയില്‍ മത്സരിച്ച ജില്ലാജനറല്‍ സെക്രട്ടറി എ വേലായുധന് പ്രതീക്ഷിച്ച വോട്ടുകള്‍ ലഭിച്ചില്ല. 875 വോട്ടുകളാണ് ബി.ജെ.പിക്ക് ഇവിടെ കുറഞ്ഞത്. കാഞ്ഞങ്ങാട്ടും തൃക്കരിപ്പൂരും വോട്ടുകളില്‍ നേരിയ വര്‍ധനവുണ്ടായെന്നല്ലാതെ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

Related Articles
Next Story
Share it