ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര; സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: 'അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ കാസര്‍കോട് നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. എ.സി. അശോക് കുമാര്‍ ചെയര്‍മാനായും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ജനറല്‍ കണ്‍വീനറായുമുള്ള സ്വാഗതസംഘത്തില്‍ പൗരപ്രമുഖരും ബി.ജെ.പി ജനപ്രതിനിധികളും ജില്ലാ, സംസ്ഥാന, ദേശീയ ഭാരവാഹികളും അംഗങ്ങളായിരിക്കും. സ്വാഗതസംഘ രൂപീകരികരണ യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കരുണാകരന്‍ […]

കാസര്‍കോട്: 'അഴിമതിവിമുക്തം, പ്രീണനവിരുദ്ധം, സമഗ്രവികസനം" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിപ്പിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ കാസര്‍കോട് നടക്കുന്ന ഉദ്ഘാടന പരിപാടിയുടെ സ്വാഗതസംഘം രൂപീകരിച്ചു. അഡ്വ. എ.സി. അശോക് കുമാര്‍ ചെയര്‍മാനായും ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ജനറല്‍ കണ്‍വീനറായുമുള്ള സ്വാഗതസംഘത്തില്‍ പൗരപ്രമുഖരും ബി.ജെ.പി ജനപ്രതിനിധികളും ജില്ലാ, സംസ്ഥാന, ദേശീയ ഭാരവാഹികളും അംഗങ്ങളായിരിക്കും.

സ്വാഗതസംഘ രൂപീകരികരണ യോഗത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, സി.വി. പൊതുവാള്‍, കെ.എന്‍. കൃഷ്ണഭട്ട്, സുരേഷ് കീഴൂര്‍, ദേശീയ സമിതിയംഗം പ്രമീള സി. നായിക്, സംസ്ഥാന സമിതിയംഗം പി. സുരേഷ് കുമാര്‍ ഷെട്ടി, മേഖലാ വൈസ് പ്രസിഡണ്ട് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. വേലായുധന്‍ സ്വാഗതവും സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.

ഫെബ്രുവരി 20ന് രാവിലെ 11 മണിക്ക് കാസര്‍കോട് നഗരത്തില്‍ നിന്നുമാരംഭിക്കുന്ന യാത്രയ്ക്ക് വൈകിട്ട് 4 മണിക്ക് കാഞ്ഞങ്ങാട് നഗരത്തില്‍ സ്വീകരണം നല്‍കും. കാസര്‍കോട് നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെയും കാഞ്ഞങ്ങാട് നല്‍കുന്ന സ്വീകരണപരിപാടിയില്‍ തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുക്കും.

Related Articles
Next Story
Share it