'എതിരാളികളെ നിശബ്ദരാക്കാന്‍' കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവസേന

മുംബൈ: ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിലകൊള്ളുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവസേന. ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. 'കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം നടപ്പാക്കുന്നതിലേക്ക് ഇ.ഡി ചുരുങ്ങിയിരിക്കുന്നു. […]

മുംബൈ: ബിജെപിക്കെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയും നിലകൊള്ളുന്നവരെ നിശബ്ദരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ശിവസേന. ശിവസേന വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശിവസേന എം.എല്‍.എ പ്രതാപ് സര്‍നായിക്കിന്റെ ഓഫീസിലും വസതിയിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രിയങ്ക കേന്ദ്രത്തിനെതിരെ രംഗത്തുവന്നത്. റിപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയില്‍ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്.

'കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ മാത്രം നടപ്പാക്കുന്നതിലേക്ക് ഇ.ഡി ചുരുങ്ങിയിരിക്കുന്നു. ഞങ്ങള്‍ ശക്തമായി അതിനെ പ്രതിരോധിക്കും-പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു. അതേസമയം സര്‍നായിക്കിന്റെ മകന്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്നാണ് ഇ.ഡിയുടെ വിശദീകരണം. സുരക്ഷാ സേവന കമ്പനിയായ ടോപ്സ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടിയില്‍ താനെ, മുംബൈ എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. നായിക്കിന്റെ മകനെതിരെ തെളിവ് ശേഖരിക്കലും കേസില്‍ പരിശോധനയും ആണ് ലക്ഷ്യമെന്ന് ഇ.ഡി പറഞ്ഞു. ഇയാളുടെ സ്ഥാപനങ്ങളിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരെ മോശം ഭാഷ ഉപയോഗിച്ച് റപ്പബ്ലിക് ടി.വി മേധാവി അര്‍ണബ് ഗോസ്വാമിക്കെതിരെ സെപ്റ്റംബര്‍ 16നാണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍നായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്. താനെ ഓവാല-മജിവാഡ നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എം.എല്‍.എയാണ് സര്‍നായിക്ക്്.

കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രാജ്യത്തിന്റെ പല കോണുകളില്‍ നിന്നും വ്യാപക പരാതിയാണ് ഉയരുന്നത്. കേരളത്തില്‍ സ്വര്‍ണക്കടത്ത് കേസിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി നിര്‍ബന്ധിക്കുന്നുവെന്ന് നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും നേരത്തെ ഇഡിക്കെതിരെ രംഗത്തെത്തിയിരുന്നു.

BJP using central agencies to arm-twist political opponents: Shivsena

Related Articles
Next Story
Share it