രാജ്യത്ത് മോഡി പോയാലും ബിജെപി യുഗം കാലങ്ങളോളം തുടരും; രാഹുല്‍ ഗാന്ധിക്ക് അത് മനസിലാകുന്നില്ല; തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപി യുഗം വേഗത്തില്‍ അവസാനിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപി യുഗം ഇനിയും കാലങ്ങളോളം രാജ്യത്ത് തുടരുമെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഇക്കാര്യം മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇവിടെ കാണും. ഒരു പക്ഷേ മോദിയെ പ്രതിപക്ഷം താഴെയിറക്കിയേക്കാം. പക്ഷേ ബിജെപി ഇവിടെ തന്നെ കാണും. മോദിയെ താഴെയിറക്കാമെന്നാണ് രാഹുലും കൂട്ടരും […]

ന്യൂഡെല്‍ഹി: രാജ്യത്ത് ബിജെപി യുഗം വേഗത്തില്‍ അവസാനിക്കില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ബിജെപി യുഗം ഇനിയും കാലങ്ങളോളം രാജ്യത്ത് തുടരുമെന്നും എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും രാഹുല്‍ ഗാന്ധിയും ഇക്കാര്യം മനസിലാക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

സ്വാതന്ത്ര്യത്തിന് ശേഷം 40 വര്‍ഷത്തോളം കോണ്‍ഗ്രസ് നിലനിന്നിരുന്നത് പോലെ വിജയിച്ചാലും പരാജയപ്പെട്ടാലും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവായി ബിജെപി ഇവിടെ കാണും. ഒരു പക്ഷേ മോദിയെ പ്രതിപക്ഷം താഴെയിറക്കിയേക്കാം. പക്ഷേ ബിജെപി ഇവിടെ തന്നെ കാണും. മോദിയെ താഴെയിറക്കാമെന്നാണ് രാഹുലും കൂട്ടരും കരുതുന്നത്. മോദി പോയാലും ബിജെപി പോകില്ലെന്നുള്ള കാര്യം അവര്‍ മനസിലാക്കുന്നില്ല. മോദിയുടെ ജനപ്രീതി എന്താണെന്ന് മനസിലാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നില്ലെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it