ദക്ഷിണകന്നഡ ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി ബി.ജെ.പിക്ക് മുന്‍തൂക്കം; സീറ്റുകള്‍ വാരിക്കൂട്ടി എസ്.ഡി.പി.ഐയും

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 1,939 സീറ്റുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 1,034 സീറ്റുകളും നേടി. എസ്.ഡി.പി.ഐ 132 സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകളില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളും അഞ്ച് സീറ്റുകളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളും 106 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ആകെ 7,275 സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇതില്‍ 91 സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ബെല്‍ത്തങ്ങാടി താലൂക്കിലെ 46 ഗ്രാമപഞ്ചായത്തുകളിലെ 631 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ […]

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 1,939 സീറ്റുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 1,034 സീറ്റുകളും നേടി. എസ്.ഡി.പി.ഐ 132 സീറ്റുകളില്‍ വിജയിച്ചു. ആറ് സീറ്റുകളില്‍ ജെ.ഡി.എസ് സ്ഥാനാര്‍ത്ഥികളും അഞ്ച് സീറ്റുകളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികളും 106 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. ആകെ 7,275 സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഇതില്‍ 91 സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

ബെല്‍ത്തങ്ങാടി താലൂക്കിലെ 46 ഗ്രാമപഞ്ചായത്തുകളിലെ 631 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ 481 ലും കോണ്‍ഗ്രസ് 126 ലും എസ്.ഡി.പി.ഐ 20 ലും വിജയം കൈവരിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പുതന്നെ ഏഴ് സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. 2015 ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 331 ഉം കോണ്‍ഗ്രസ് 268 ഉം മറ്റുള്ളവര്‍ 29 ഉം സീറ്റുകള്‍ നേടിയിരുന്നു. മൂഡുബിദ്രി താലൂക്കില്‍ 12 ഗ്രാമപഞ്ചായത്തുകളിലെ 401 സീറ്റുകളില്‍ 248 ല്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് 120 ലും എസ്.ഡി.പി.ഐ 10 ലും സി.പി.എം ഒരെണ്ണത്തിലും വിജയിച്ചു. ഏഴ് സ്ഥാനാര്‍ത്ഥികളെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. അതില്‍ അഞ്ച് ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികളും രണ്ട് പേര്‍ കോണ്‍ഗ്രസ് പിന്തുണയുള്ളവരുമാണ്. ആകെ 419 സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടായിരുന്നു.
13 ഗ്രാമപഞ്ചായത്തുകളില്‍ താഴെയുള്ള 251 സീറ്റുകളില്‍ ബി.ജെ.പി 251 സീറ്റിലും കോണ്‍ഗ്രസ് 82 ലും എസ്.ഡി.പി.ഐ 28 ലും ജെഡി (എസ്) ആറിലും എട്ട് സ്ഥാനങ്ങളിലും വിജയിച്ചു. 2015 ലെ തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 123 സീറ്റുകളിലും വിജയിച്ചു.

മംഗളൂരുവിലെ 19 ഗ്രാമപഞ്ചായത്തുകളിലെ 332 സീറ്റുകളില്‍ 92ല്‍ ബി.ജെ.പി വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ 188 സീറ്റുകളിലും എസ്.ഡി.പി.ഐ 36ലും 16 സീറ്റുകളില്‍ മറ്റുള്ളവരും വിജയിച്ചു. 2015 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 103 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ 209 ഉം 20 സീറ്റുകള്‍ മറ്റുള്ളവരും നേടിയിരുന്നു.

Related Articles
Next Story
Share it