കാസര്‍കോട്ടും മഞ്ചേശ്വരത്തും ബി.ജെ.പിക്ക് കനത്ത തോല്‍വി; അണികളില്‍ നിരാശ
കാസര്‍കോട്: ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളായ കാസര്‍കോടും മഞ്ചേശ്വരവും കൈവിട്ടുപോയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ കടുത്ത നിരാശ പടര്‍ത്തി. രണ്ട് മണ്ഡലങ്ങളിലും ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്ലിംലീഗിലെ എന്‍.എ നെല്ലിക്കുന്ന് 13014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2011ല്‍ ഒമ്പതിനായിരത്തില്‍പരം വോട്ടുകളുടെയും 2016ല്‍ എട്ടായിരത്തില്‍പരം വോട്ടുകളുടെയും വോട്ടുകള്‍ക്കാണ് നെല്ലിക്കുന്ന് വിജയിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞ രണ്ടുതവണ ലഭിച്ചതിനെക്കാളും ഭൂരിപക്ഷം കൂടുകയായിരുന്നു. കേരളത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന് കരുതിയ മണ്ഡലങ്ങളില്‍ കാസര്‍കോടും മഞ്ചേശ്വരവും ഉള്‍പ്പെട്ടിരുന്നു. […]

കാസര്‍കോട്: ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലര്‍ത്തിയ മണ്ഡലങ്ങളായ കാസര്‍കോടും മഞ്ചേശ്വരവും കൈവിട്ടുപോയത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ കടുത്ത നിരാശ പടര്‍ത്തി. രണ്ട് മണ്ഡലങ്ങളിലും ഇത്തവണയും യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കാസര്‍കോട് നിയോജകമണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുസ്ലിംലീഗിലെ എന്‍.എ നെല്ലിക്കുന്ന് 13014 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2011ല്‍ ഒമ്പതിനായിരത്തില്‍പരം വോട്ടുകളുടെയും 2016ല്‍ എട്ടായിരത്തില്‍പരം വോട്ടുകളുടെയും വോട്ടുകള്‍ക്കാണ് നെല്ലിക്കുന്ന് വിജയിച്ചിരുന്നത്. ഇത്തവണ കഴിഞ്ഞ രണ്ടുതവണ ലഭിച്ചതിനെക്കാളും ഭൂരിപക്ഷം കൂടുകയായിരുന്നു. കേരളത്തില്‍ ബി.ജെ.പി വിജയിക്കുമെന്ന് കരുതിയ മണ്ഡലങ്ങളില്‍ കാസര്‍കോടും മഞ്ചേശ്വരവും ഉള്‍പ്പെട്ടിരുന്നു. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്താണ് കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ ഒരിക്കല്‍ കൂടി പരാജയത്തിന്റെ കയ്പ്പറിഞ്ഞു. ആയിരത്തില്‍പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ.എം അഷ്‌റഫാണ് ഇക്കുറി വിജയിച്ചത്. 2016ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.ബി അബ്ദുല്‍റസാഖിനോട് 89 വോട്ടിന് മാത്രമാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നത്. ഇത്തവണ 1000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എം.കെ.എം അഷ്‌റഫ് സുരേന്ദ്രനെ പരാജയപ്പെടുത്തുകയായിരുന്നു.