പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി

പുത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി. കുഡുകാടി നാരായണ റായിയാണ് ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി സെഷന്‍സ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് നാരായണറായി തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പുത്തൂര്‍ കോടതി റദ്ദാക്കിയിരുന്നു. […]

പുത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന ബി.ജെ.പി നേതാവ് കോടതിയില്‍ കീഴടങ്ങി. കുഡുകാടി നാരായണ റായിയാണ് ബുധനാഴ്ച കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി സെഷന്‍സ് കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തിരുന്നു. പരാതി നല്‍കിയാല്‍ കൊല്ലുമെന്ന് നാരായണറായി തന്നെ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാള്‍ നേരത്തെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പുത്തൂര്‍ കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടാനും ശ്രമം നടത്തി. ഇതും പരാജയപ്പെട്ടതോടെയാണ് പ്രതി കോടതിയില്‍ ഹാജരായത്. റായി സെഷന്‍സ് കോടതിയില്‍ ഇടക്കാല ജാമ്യത്തിന് അപേക്ഷ നല്‍കി. ഇതറിഞ്ഞ് കോടതിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖേന നല്‍കിയ അപേക്ഷയില്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. പ്രതിയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.

Related Articles
Next Story
Share it