നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിനെ തഴഞ്ഞേക്കും; നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും, നടന്‍ കൃഷ്ണകുമാറിനും സീറ്റ് ലഭിച്ചേക്കും

തിരുവനന്തപുരം: ബിജെപിയുടെ നിലവിലെ ഏക എംഎല്‍എ ഒ രാജഗോപാലിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് സൂചന. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലമായി പരിഗണിക്കുന്ന പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഈ മാസം 11ന് തീരുമാനമാകും. പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നേരത്തെ കളത്തിലിറങ്ങി തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാനാണ് ബി ജെ നീക്കം. നേമത്ത് മത്സരിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം ലഭിച്ചതായാണ് സൂചന. കുമ്മനം നേമത്ത് വാടക വീടെടുത്തത് ഇതിന്റെ ഭാഗമായാണെന്ന് കരുതുന്നു. കരമനക്ക് […]

തിരുവനന്തപുരം: ബിജെപിയുടെ നിലവിലെ ഏക എംഎല്‍എ ഒ രാജഗോപാലിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് സൂചന. പകരം നേമത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. പാര്‍ട്ടിയുടെ എ പ്ലസ് മണ്ഡലമായി പരിഗണിക്കുന്ന പത്ത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഈ മാസം 11ന് തീരുമാനമാകും. പാര്‍ട്ടിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നേരത്തെ കളത്തിലിറങ്ങി തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കാനാണ് ബി ജെ നീക്കം.

നേമത്ത് മത്സരിക്കാന്‍ കുമ്മനത്തിന് പാര്‍ട്ടി നിര്‍ദേശം ലഭിച്ചതായാണ് സൂചന. കുമ്മനം നേമത്ത് വാടക വീടെടുത്തത് ഇതിന്റെ ഭാഗമായാണെന്ന് കരുതുന്നു. കരമനക്ക് സമീപത്തുള്ള വാടകവീടാണ് കുമ്മനത്തിനായി കണ്ടെത്തിയത്. ആര്‍ എസ് എസിന്റെ താത്പര്യപ്രകാരമാണ് കുമ്മനത്തെ നേമത്ത് ഇറക്കുന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ് കാട്ടാക്കട മണ്ഡലത്തില്‍ മത്സരിക്കും. അദ്ദേഹവും കാട്ടക്കടയില്‍ വാടക വീടെടുത്ത് താമസം ആരംഭിച്ചു.

അതേസമയം കെ സുരേന്ദ്രന്റെ കാര്യത്തില്‍ തീരുമാനമായില്ല. ബി ജെ പി സംസ്ഥാനാധ്യക്ഷന്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കുക. പാര്‍ട്ടിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശോഭാ സുരേന്ദ്രന്റെ പേര് ആദ്യഘട്ടത്തില്‍ എവിടേയും പരിഗണിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് മണ്ഡലത്തില്‍ സന്ദീപ് വാര്യരുടെ പേരിനാണ് മുന്‍ഗണന. വട്ടിയൂര്‍ക്കാവില്‍ വി വി രാജേഷിന്റെ പേര് ഉയര്‍ന്നുവരുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ സുരേഷ് ഗോപി, എസ് സുരേഷ്, നടന്‍ കൃഷ്ണകുമാര്‍ ഇവരില്‍ ഒരാളെ പരിഗണിക്കും.

Related Articles
Next Story
Share it