ഒരു സീറ്റില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല; ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ല: ശശി തരൂര്‍

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കേരളത്തില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എംപി. ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ലെന്നും 2016 ലെ തിരഞ്ഞെടുപ്പില്‍ നേടിയ ഒരു സീറ്റ് എന്നതിനേക്കാള്‍ നില മെച്ചപ്പെടുത്തുക ബി.ജെ.പിയെ സംബന്ധിച്ചിടത്തോളെ വളരെ കഠിനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്. മെട്രോമാന്‍ ഇ ശ്രീധരന്റെ രാഷ്ട്രീയപ്രവേശനം കൊണ്ടൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും അനുഭവസമ്പത്തില്ലാത്ത ശ്രീധരന് കേരളരാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം […]

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കേരളത്തില്‍ വലിയ നേട്ടങ്ങളൊന്നുമുണ്ടാക്കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍ എംപി. ചില സീറ്റുകളിലൊഴിച്ചാല്‍ ബി.ജെ.പി. കേരളത്തില്‍ ഒരു എതിരാളിയേ അല്ലെന്നും 2016 ലെ തിരഞ്ഞെടുപ്പില്‍ നേടിയ ഒരു സീറ്റ് എന്നതിനേക്കാള്‍ നില മെച്ചപ്പെടുത്തുക ബി.ജെ.പിയെ സംബന്ധിച്ചിടത്തോളെ വളരെ കഠിനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കവെയാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

മെട്രോമാന്‍ ഇ ശ്രീധരന്റെ രാഷ്ട്രീയപ്രവേശനം കൊണ്ടൊന്നും ബിജെപിക്ക് നേട്ടമുണ്ടാക്കാനാവില്ലെന്നും അനുഭവസമ്പത്തില്ലാത്ത ശ്രീധരന് കേരളരാഷ്ട്രീയത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it