രാമക്ഷേത്ര നിര്‍മാണത്തിന് ഒരുകോടി സംഭാവന നല്‍കി ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എംപി. താനും തന്റെ കുടുംബവും ചേര്‍ന്നാണ് ഒരു കോടി രൂപ സംഭാവന നല്‍കുന്നതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്റെയും കുടുംബത്തിന്റെയും എളിയ സംഭാവനയാണിത്. എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. ഗൗതം ഗംഭീര്‍ പറഞ്ഞു. ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ 100 കോടി രൂപയോളം […]

ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് ഒരുകോടി രൂപ സംഭാവന നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ എംപി. താനും തന്റെ കുടുംബവും ചേര്‍ന്നാണ് ഒരു കോടി രൂപ സംഭാവന നല്‍കുന്നതെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി. അയോധ്യയിലെ ഗംഭീരമായ ക്ഷേത്രത്തിന് വേണ്ടിയുള്ള എന്റെയും കുടുംബത്തിന്റെയും എളിയ സംഭാവനയാണിത്. എല്ലാ ഇന്ത്യക്കാരുടേയും സ്വപ്നമാണ് അയോധ്യയിലെ രാമക്ഷേത്രം. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധം അവസാനിച്ചു. ഗൗതം ഗംഭീര്‍ പറഞ്ഞു.

ക്ഷേത്ര നിര്‍മാണ ഫണ്ടിലേക്ക് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ 100 കോടി രൂപയോളം ലഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചംപട് റായി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് 5,00,100 രൂപ സംഭാവന നല്‍കി ഈ മാസം 15ന് ധനശേഖരണത്തിന് തുടക്കം കുറിച്ചത്. ഫെബ്രുവരി 27 വരെയാണ് സമ്പര്‍ക്ക പരിപാടി നടക്കുന്നത്.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കുടുംബം അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ഏറ്റവും ഉയര്‍ന്ന തുക സംഭാവന നല്‍കിയത് റായ് ബറേലിയിലെ തേജ്ഗാവ് മണ്ഡലത്തിലെ മുന്‍ എംഎല്‍എ സുരേന്ദ്ര ബഹാദൂര്‍ സിങ്ങാണ് 1,11,11,111 രൂപയാണ് ഇദ്ദേഹം നല്‍കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ലക്ഷം രൂപയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത് 1.51 ലക്ഷവും ഗവര്‍ണര്‍ ബേബി റാണി മൗര്യ 1.21 ലക്ഷവും നല്‍കി. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് സുപ്രീം കോടതിയുടെ വിധിപ്രകാരം രാമക്ഷേത്രം നിര്‍മിക്കുന്നത്.

Related Articles
Next Story
Share it