താജ്മഹല്‍ പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ബി.ജെ.പി എം.എല്‍.എ

ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ്മിനാറും പൊളിച്ച് പകരം ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രം പണിയണമെന്ന് ആസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ത്ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.'താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണം. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ മറ്റു സ്മാരകങ്ങള്‍ക്കൊന്നും അടുക്കാന്‍ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകൊണ്ട് ക്ഷേത്രങ്ങള്‍ പണിയണം. മുംതാസിന്റെ മരണ ശേഷം ഷാജഹാന്‍ […]

ഗുവാഹത്തി: മുഗള്‍ ശേഷിപ്പുകളായ താജ്മഹലും കുത്തബ്മിനാറും പൊളിച്ച് പകരം ലോകത്തെ ഏറ്റവും മനോഹരമായ ക്ഷേത്രം പണിയണമെന്ന് ആസമിലെ ബി.ജെ.പി എം.എല്‍.എ രൂപ്‌ജ്യോതി കുര്‍മി. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ യഥാര്‍ത്ഥത്തില്‍ മുംതാസിനെ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.
'താജ്മഹലും കുത്തബ്മിനാറും ഉടന്‍ പൊളിക്കണം. ഈ രണ്ട് സ്മാരകങ്ങളുടെ സ്ഥാനത്ത് ലോകത്തെ മറ്റു സ്മാരകങ്ങള്‍ക്കൊന്നും അടുക്കാന്‍ കഴിയാത്തത്ര മികവുള്ള വാസ്തുവിദ്യകൊണ്ട് ക്ഷേത്രങ്ങള്‍ പണിയണം. മുംതാസിന്റെ മരണ ശേഷം ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹം ചെയ്തിരുന്നു. മുംതാസിനോട് അത്ര സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ വീണ്ടും എന്തിന് വിവാഹം കഴിച്ചു. ഹിന്ദുരാജ കുടുംബത്തിന്റെ സമ്പത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മ്മിച്ചത്. ഇവ പൊളിക്കാന്‍ പ്രധാനമന്ത്രി പ്രത്യേക താല്‍പര്യം എടുക്കണം'- രൂപ്‌ജ്യോതി വീഡിയോയില്‍ പറയുന്നതിങ്ങനെയാണ്.

Related Articles
Next Story
Share it