തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ ബിജെപിക്കും പിന്നിലായി കോണ്‍ഗ്രസ്, 11 ജില്ലകളില്‍ ബിജെപി തനിച്ച് ഭരണം നേടി

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. പഞ്ചായത്ത് സമിതിയിലേക്ക് 4371 സീറ്റില്‍ 1835 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 1718 സീറ്റില്‍ വിജയിച്ചു. സിപിഎം 16 സീറ്റ് നേടി. സ്വതന്ത്രര്‍ 422 സീറ്റില്‍ വിജയിച്ചു. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി (ആര്‍എല്‍പി) 56 സീറ്റുകളിലും വിജയിച്ചു. 21 ജില്ലാ പഞ്ചായത്തുകളിലായി 636 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 265 എണ്ണവും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. 201 എണ്ണത്തില്‍ […]

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടം. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിനേക്കാള്‍ സീറ്റുകള്‍ ബിജെപി സ്വന്തമാക്കി. പഞ്ചായത്ത് സമിതിയിലേക്ക് 4371 സീറ്റില്‍ 1835 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് 1718 സീറ്റില്‍ വിജയിച്ചു. സിപിഎം 16 സീറ്റ് നേടി. സ്വതന്ത്രര്‍ 422 സീറ്റില്‍ വിജയിച്ചു. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി (ആര്‍എല്‍പി) 56 സീറ്റുകളിലും വിജയിച്ചു.

21 ജില്ലാ പഞ്ചായത്തുകളിലായി 636 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നപ്പോള്‍ 265 എണ്ണവും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. 201 എണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. സിപിഎമ്മും സ്വതന്ത്രരും രണ്ടു വീതം സീറ്റുകള്‍ നേടി. 11 ജില്ലാ പഞ്ചായത്തുകളിലും ബിജെപി തനിച്ചു ഭരണം നേടി. സഖ്യകക്ഷിയായ ആര്‍എല്‍പി നഗോര്‍, ബാമര്‍ ജില്ലയില്‍ നേടിയ 10 സീറ്റ് ചേരുമ്പോള്‍ 13 ജില്ലകള്‍ ബിജെപി ഭരിക്കും. കോണ്‍ഗ്രസ് അഞ്ച് ജില്ലകളിലെ ഭരണം നിലനിര്‍ത്തി.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരോഷം ആളിക്കത്തുന്ന സാഹചര്യത്തിലും അതിനെ വോട്ടാക്കി മാറ്റാന്‍ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് സാധിച്ചില്ല. ഗ്രാമീണ മേഖലകളില്‍ കോണ്‍ഗ്രസിന്റെ സ്വാധീനം കുറയുന്നുവെന്നാണ് പ്രാദേശിക തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള രൂക്ഷമായ പോരാട്ടമാണു കോണ്‍ഗ്രസിനു വിനയായതെന്നും നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 17ല്‍ 11 മുനിസിപ്പാലിറ്റികളും കോണ്‍ഗ്രസ് നേടിയിരുന്നു. എന്നാല്‍, ഒരു വര്‍ഷത്തിനിപ്പുറം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്നിലായത് സംസ്ഥാനത്ത് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ ജനപിന്തുണ കുറഞ്ഞുവരുന്നതിന്റെ വ്യക്തമായ സൂചനയാണ് കാണിക്കുന്നത്. നവംബര്‍ 23, 27, ഡിസംബര്‍ 1, 5 തീയതികളിലായാണ് വോട്ടെടുപ്പ് നടന്നത്. കോവിഡിനെ തുടര്‍ന്ന് കര്‍ശന സുരക്ഷാ മുന്‍കരുതലോടെയായിരുന്നു തിരഞ്ഞെടുപ്പ്.

"BJP Leading In Most Seats In Rajasthan Local Body Elections": Official

Related Articles
Next Story
Share it