കെ മുരളീധരന്‍ നല്ല സ്ഥാനാര്‍ത്ഥി; പുകഴ്ത്തി നേമം എംഎല്‍എ കൂടിയായ ബിജെപി നേതാവ് ഓ രാജഗോപാല്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പുകഴ്ത്തി സിറ്റിംഗ് എംഎല്‍എ ഒ രാജഗോപാല്‍. മുരളീധരന്‍ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണെന്ന് രാജഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകനെന്ന നിലയില്‍ മുരളിക്ക് സംസ്ഥാനരാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുമ്പ് ഒ രാജഗോപാലിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുമ്മനത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മുരളീധരനെ […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ പുകഴ്ത്തി സിറ്റിംഗ് എംഎല്‍എ ഒ രാജഗോപാല്‍. മുരളീധരന്‍ രാഷ്ട്രീയപാരമ്പര്യമുള്ള നേതാവാണെന്ന് രാജഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകനെന്ന നിലയില്‍ മുരളിക്ക് സംസ്ഥാനരാഷ്ട്രീയത്തില്‍ സുപ്രധാന സ്ഥാനമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരന്‍ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കും മുമ്പ് ഒ രാജഗോപാലിനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുമ്മനത്തിന്റെ എതിര്‍സ്ഥാനാര്‍ത്ഥിയായ മുരളീധരനെ പുകഴ്ത്തി അദ്ദേഹം സംസാരിച്ചത്.

നേമം നിയോജകമണ്ഡലം ഇത്തവണത്തെ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച മണ്ഡലമാണ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ വോട്ട് വിഹിതം കുറഞ്ഞുകൊണ്ടിരിക്കുന്ന നേമത്ത് ബിജെപിയെ നേരിടാന്‍ എംപിയായ കെ മുരളീധരനെയാണ് കോണ്‍ഗ്രസ് കൊണ്ടുവരുന്നത്. എന്നാല്‍ നേമം ഏതെങ്കിലും തരത്തില്‍ അമിതപ്രാധാന്യമുള്ള മണ്ഡലമല്ലെന്നും ബിജെപിയുടെ കോട്ടയല്ലെന്നുമാണ് മുരളീധരന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. വി ശിവന്‍കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

Related Articles
Next Story
Share it