ഗോവയില്‍ ബി.ജെ.പിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ച നേതാവും കോണ്‍ഗ്രസില്‍

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്ക് ബി.ജെ.പി വിട്ട് ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്നറിയിച്ചു. യുവമോര്‍ച്ചാ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു. ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, […]

പനാജി: ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നല്‍കി കോണ്‍ഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്.
ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്ക് ബി.ജെ.പി വിട്ട് ഇന്ന് കോണ്‍ഗ്രസില്‍ ചേരുമെന്നറിയിച്ചു. യുവമോര്‍ച്ചാ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.
ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തി. ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എം.എല്‍.എയാണ് ലോബോ. സാംഗും മണ്ഡലത്തിലെ സ്വതന്ത്ര എം.എല്‍.എയായ പ്രസാദ് ഗോണ്‍കര്‍ കഴിഞ്ഞ ദിവസം സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Related Articles
Next Story
Share it