കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുന്നു-ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്‍കൂട്ടി കൊണ്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ചെയ്യുന്നത്. കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുള്ള ബൂത്തുകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കിയുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും അവരുടെ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി വോട്ടുകള്‍ ലീഗിന് മറിച്ചുനല്‍കാമോ അതോ പാര്‍ട്ടിക്ക് […]

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി മുന്‍കൂട്ടി കൊണ്ടാണ് ഇത്തരത്തിലുള്ള നീക്കം നടത്തുന്നത്. എസ്.ഡി.പി.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി തുടങ്ങിയവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയാണ് ചെയ്യുന്നത്. കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുള്ള ബൂത്തുകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നല്‍കിയുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും അവരുടെ നിലപാട് വ്യക്തമാക്കണം. പാര്‍ട്ടി വോട്ടുകള്‍ ലീഗിന് മറിച്ചുനല്‍കാമോ അതോ പാര്‍ട്ടിക്ക് തന്നെ നല്‍കുമോയെന്ന് വ്യക്തമാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് ഹരീഷ് നാരമ്പാടി, ജനറല്‍ സെക്രട്ടറിമാരായ സുകുമാര്‍ കുതിരപ്പാടി, പി.ആര്‍. സുനില്‍ സംബന്ധിച്ചു.

Related Articles
Next Story
Share it