ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരിശ്രമിക്കും; കലാപത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് പ്രധാനപങ്ക്-ഡി.കെ ശിവകുമാര്‍
ബംഗളൂരു: ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എല്ലാ കോണ്‍ഗ്രസ് നേതാക്കളും പരമാവധി ശ്രമം നടത്തുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ ശിവകുമാര്‍ പ്രതികരിച്ചു. ഹുബ്ബള്ളി കലാപത്തിന്റെ പ്രധാന ഉത്തരവാദിത്വം ബി.ജെ.പിക്കാണ്. ഹുബ്ബള്ളിയിലെ അക്രമ സംഭവങ്ങളില്‍ ബിജെപി നേതാക്കളുടെ പങ്ക് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില സാമൂഹിക വിരുദ്ധര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കണമെന്ന് കോണ്‍ഗ്രസ് […]

ബംഗളൂരു: ഹുബ്ബള്ളിയില്‍ സമാധാനം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്താനും എല്ലാ കോണ്‍ഗ്രസ് നേതാക്കളും പരമാവധി ശ്രമം നടത്തുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ചുമത്തിയതിന് സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ ശിവകുമാര്‍ പ്രതികരിച്ചു. ഹുബ്ബള്ളി കലാപത്തിന്റെ പ്രധാന ഉത്തരവാദിത്വം ബി.ജെ.പിക്കാണ്.
ഹുബ്ബള്ളിയിലെ അക്രമ സംഭവങ്ങളില്‍ ബിജെപി നേതാക്കളുടെ പങ്ക് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചില സാമൂഹിക വിരുദ്ധര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സഹായിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പോലീസ് അഭ്യര്‍ത്ഥിച്ചതായും പാര്‍ട്ടി ഇതിനോട് സഹകരിച്ചതായും ശിവകുമാര്‍ അവകാശപ്പെട്ടു. കല്ലേറില്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ അല്‍ത്താഫിന് പരിക്കേല്‍ക്കുകയും കൈക്ക് പൊട്ടലുണ്ടാകുകയും ചെയ്തു.
റവന്യൂ മന്ത്രി ആര്‍ അശോകും മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയും നഗരത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഒരു ശ്രമവും നടത്തിയില്ല. പകരം അവര്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്. ഹുബ്ബള്ളി അക്രമവുമായി കോണ്‍ഗ്രസിന് ബന്ധമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.