മുഖ്യശത്രു ബിജെപി; സംസ്ഥാനങ്ങളില്‍ സഖ്യം സാഹചര്യമനുസരിച്ച്; ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവിനൊപ്പം

ഹൈദരാബാദ്: മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം. രാജ്യത്തെ മതേതര ശക്തികളെ ഒന്നിപ്പിച്ച് നിര്‍ത്തി ബിജെപിക്കെതിരെ പോരാടണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞു. ഹൈദരാബാദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ മതേതര കക്ഷികളെ ബിജെപിക്കെതിരായി ഒന്നിപ്പിക്കാന്‍ ശ്രമം വേണമെന്നും കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ വ്യക്തത വേണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. രാജ്യത്ത് ഇടത് ബദല്‍ വളര്‍ത്തിക്കൊണ്ടുവരണം, എന്നാല്‍ ദേശീയതലത്തില്‍ മുന്നണി രൂപീകരിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിത്ത് […]

ഹൈദരാബാദ്: മുഖ്യശത്രു ബിജെപിയാണെന്ന് സിപിഎം. രാജ്യത്തെ മതേതര ശക്തികളെ ഒന്നിപ്പിച്ച് നിര്‍ത്തി ബിജെപിക്കെതിരെ പോരാടണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞു. ഹൈദരാബാദില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ജനാധിപത്യ മതേതര കക്ഷികളെ ബിജെപിക്കെതിരായി ഒന്നിപ്പിക്കാന്‍ ശ്രമം വേണമെന്നും കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടില്‍ വ്യക്തത വേണമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

രാജ്യത്ത് ഇടത് ബദല്‍ വളര്‍ത്തിക്കൊണ്ടുവരണം, എന്നാല്‍ ദേശീയതലത്തില്‍ മുന്നണി രൂപീകരിക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിത്ത് തെരഞ്ഞെടുപ്പ് സഖ്യങ്ങളുണ്ടാകും. ചര്‍ച്ചയില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്ന കരട് രാഷ്ട്രീയ പ്രമേയം സിസി അംഗീകരിച്ചു. ഫെബ്രുവരിയില്‍ ഇത് പ്രസിദ്ധീകരിക്കും.

അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ യു.പിയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യമാണുളളതെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. അതിനായി യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരായ ജനവികാരം ശക്തമാണെന്നും യെച്ചൂരി പറഞ്ഞു. ഹരിദ്വാറില്‍ മുസ്‌ളീങ്ങള്‍ക്കെതിരായി നടന്ന വിദ്വേഷ പ്രസംഗത്തെ അപലപിക്കുന്നതായും യെച്ചൂരി വ്യക്തമാക്കി.

ഏപ്രില്‍ ആറ് മുതല്‍ 10 വരെ പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നതിന് കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. അഞ്ച് ദിവസങ്ങളായാണ് യോഗം. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയം ഹൈദരാബാദില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു.

Related Articles
Next Story
Share it