രാജ്യത്ത് ബി.ജെ.പി തോല്‍ക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്-പി.കെ കുഞ്ഞാലിക്കുട്ടി

കാഞ്ഞങ്ങാട്: രാജ്യത്ത് ബി.ജെ.പി തോല്‍ക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിഞ്ഞാലില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുന്നവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വേണ്ടി തന്നെയാണ്. ഏക സിവില്‍കോഡും പൗരത്വ നിയമവും പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്ന് വോട്ട് തട്ടാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. പൗരത്വ നിയമത്തിലും ഏകസിവില്‍ കോഡിലും […]

കാഞ്ഞങ്ങാട്: രാജ്യത്ത് ബി.ജെ.പി തോല്‍ക്കുന്ന സ്ഥിതിയാണ് വരാന്‍ പോകുന്നതെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിഞ്ഞാലില്‍ നടന്ന യു.ഡി.എഫ് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യുന്നവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ വേണ്ടി തന്നെയാണ്. ഏക സിവില്‍കോഡും പൗരത്വ നിയമവും പറഞ്ഞ് ഉത്തരേന്ത്യയില്‍ നിന്ന് വോട്ട് തട്ടാനാണ് മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. പൗരത്വ നിയമത്തിലും ഏകസിവില്‍ കോഡിലും കോണ്‍ഗ്രസിന്റെ നയം വളരെ വ്യക്തമാണ്. മതാടിസ്ഥാനത്തില്‍ പൗരത്വം അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചകാര്യം കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. അതുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നാല്‍ മാത്രമേ പൗരത്വ ഭീഷണി ഒഴിവാക്കുകയുള്ളൂ എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബ്രിട്ടീഷുകാര്‍ ചെയ്ത പോലെ രാജ്യത്തെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനികളെയും വര്‍ഗീയമായി വിഭജിച്ച് മുതലെടുക്കാനാണ് ശ്രമം. ഇന്ത്യയെന്ന സ്റ്റാറ്റസ് നിലനില്‍ക്കാനും രാജ്യത്തിന്റെ അഭിമാനം രക്ഷിക്കാനും കോണ്‍ഗ്രസ് ജയിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുബാറക്ക് അസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു. സി.ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, ഹക്കിം കുന്നില്‍, വി. കമ്മാരന്‍, പി.വി സുരേഷ്, എന്‍.വി അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it