ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളെ ബി.ജെ.പി വേട്ടയാടുന്നു-പ്രൊഫ. മുഹമ്മദ് സുലൈമാന്‍

കാസര്‍കോട്: ബി.ജെ.പി ഫാസിസ്റ്റ് നയങ്ങള്‍ തുടരുകയാണെന്നും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിക്കെതിരെ രൂപപ്പെട്ട രാജ്യത്തുടനീളം മതേതര സഖ്യം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിനാമി പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നതായി ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നത് ഇന്ത്യന്‍ യൂണിയന്‍ മണി ലീഗായി മാറിയതായും അദ്ദേഹം […]

കാസര്‍കോട്: ബി.ജെ.പി ഫാസിസ്റ്റ് നയങ്ങള്‍ തുടരുകയാണെന്നും ന്യൂനപക്ഷ-ദളിത് വിഭാഗങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. ഇന്ന് രാവിലെ കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ബി.ജെ.പിക്കെതിരെ രൂപപ്പെട്ട രാജ്യത്തുടനീളം മതേതര സഖ്യം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിനാമി പേരില്‍ മുസ്ലിംലീഗ് നേതാക്കള്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുന്നതായി ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ആരോപിച്ചു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് എന്നത് ഇന്ത്യന്‍ യൂണിയന്‍ മണി ലീഗായി മാറിയതായും അദ്ദേഹം ആരോപിച്ചു. പാണക്കാട് കുടുംബത്തെ പലപ്പോഴും മറയാക്കി രക്ഷപ്പെടാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. കൊച്ചിയില്‍ ഐ.എന്‍.എല്‍ യോഗത്തിലുണ്ടായ പ്രശ്‌നങ്ങള്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. അനുരഞ്ജന നീക്കങ്ങള്‍ സജീവമായി നടക്കുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് വഹാബ് അടക്കമുള്ളവരെ അഖിലേന്ത്യാ പ്രസിഡണ്ട് പുറത്താക്കിയത്-കാസിം ഇരിക്കൂര്‍ പറഞ്ഞു.

Related Articles
Next Story
Share it