കര്‍ണാടകയിലെ കോവിഡ് രണ്ടാം തീവ്രവ്യാപനത്തിന് ഉത്തരവാദി യെദിയൂരപ്പ സര്‍ക്കാര്‍-യു.ടി ഖാദര്‍

മംഗളൂരു: കര്‍ണാടകയിലെ കോവിഡ് രണ്ടാം തീവ്രവ്യാപനത്തിന് ഉത്തവാദി യെദിയൂരപ്പ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് യു.ടി ഖാദര്‍ എം.എല്‍.എ ആരോപിച്ചു. ബി.ജ.പി സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മയുടെ ഫലമാണ് കര്‍ണാടക സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ്-19 രണ്ടാം തരംഗത്തെക്കുറിച്ചുള്ള സാങ്കേതിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു. വൈറസ് പടരുന്നതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്തില്ല. പകരം ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തുന്ന തിരക്കിലായിരുന്നു അവര്‍. ഇത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ ഇടവരുത്തി. ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയും […]

മംഗളൂരു: കര്‍ണാടകയിലെ കോവിഡ് രണ്ടാം തീവ്രവ്യാപനത്തിന് ഉത്തവാദി യെദിയൂരപ്പ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് യു.ടി ഖാദര്‍ എം.എല്‍.എ ആരോപിച്ചു. ബി.ജ.പി സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മയുടെ ഫലമാണ് കര്‍ണാടക സര്‍ക്കാര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
കോവിഡ്-19 രണ്ടാം തരംഗത്തെക്കുറിച്ചുള്ള സാങ്കേതിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിച്ചു. വൈറസ് പടരുന്നതിനെ പ്രതിരോധിക്കാന്‍ ഒന്നും ചെയ്തില്ല. പകരം ഉപതിരഞ്ഞെടുപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നടത്തുന്ന തിരക്കിലായിരുന്നു അവര്‍. ഇത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകാന്‍ ഇടവരുത്തി. ജനങ്ങളെ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ കടമയും ഉത്തരവാദിത്വവുമാണെന്ന് ഖാദര്‍ അഭിപ്രായപ്പെട്ടു. കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ജനങ്ങള്‍ക്ക് നല്‍കണമെന്നും മുന്‍കരുതലെടുക്കാന്‍ സാവകാശം നല്‍കണമെന്നും ഖാദര്‍ വ്യക്തമാക്കി. ആസ്പത്രികളെയും രോഗികളെയും ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ സംവിധാനമോ സിംഗിള്‍ വിന്‍ഡോ സംവിധാനമോ സര്‍ക്കാര്‍ കൊണ്ടുവരണമെന്നും ആസ്പത്രികളില്‍ കിടക്കകള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംവിധാനം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും കിടക്കകളുടെ അഭാവം മൂലം ഇപ്പോള്‍ രോഗികള്‍ ദുരിതമനുഭവിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആസ്പത്രികളില്‍ 850 ഐ.സി.യു കിടക്കകള്‍ മാത്രമേയുള്ളൂ. ഇതിനകം 600 കിടക്കകള്‍ രോഗികളെ കൊണ്ട് നിറഞ്ഞു. 15 ദിവസത്തിനുള്ളില്‍ ശേഷിക്കുന്ന എല്ലാ കിടക്കകളും ഒഴിയാത്ത അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അടുത്ത 10 മാസത്തേക്ക് ആവശ്യമായ ഓക്സിജന്‍ ലഭ്യമാകുന്നതിനായി ഓക്സിജന്‍ ഉല്‍പാദന കമ്പനികളുമായി അധിക ഓക്സിജന്‍ സിലിണ്ടറുകള്‍ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു യോഗം നടത്തേണ്ടത് അത്യാവശ്യമാണെന്നും യു.ടി ഖാദര്‍ പറഞ്ഞു.

Related Articles
Next Story
Share it