ബി.ജെ.പി ഭരണകൂടം ചരിത്രത്തെയും സംസ്‌കാരത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു -എ.കെ.എം അഷ്‌റഫ്

ജിദ്ദ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ചരിത്രത്തെയും സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ആരോപിച്ചു. ഫാസിസത്തിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും മതേതര മുന്നണികളെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദയില്‍ കെ.എം. സി.സി ജില്ലാ കമ്മിറ്റിയുടെയും കെ.എം.സി.സി ജിദ്ദ-മക്ക മാഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്സ്‌പ്ലോറിങ് ഐഡിയസ്-ചാറ്റ് വിത്ത് എം.എല്‍. എ എന്ന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് […]

ജിദ്ദ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ ചരിത്രത്തെയും സംസ്‌കാരത്തെയും വൈവിധ്യങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ ആരോപിച്ചു. ഫാസിസത്തിന്റെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനും മതേതര മുന്നണികളെ ശക്തിപ്പെടുത്താനും എല്ലാ ജനാധിപത്യ വിശ്വാസികളും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദയില്‍ കെ.എം. സി.സി ജില്ലാ കമ്മിറ്റിയുടെയും കെ.എം.സി.സി ജിദ്ദ-മക്ക മാഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്സ്‌പ്ലോറിങ് ഐഡിയസ്-ചാറ്റ് വിത്ത് എം.എല്‍. എ എന്ന പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ മണ്ഡലത്തിന്റെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളും നിര്‍ദ്ദേശങ്ങളും എം.എല്‍.എയുമായി പങ്കുവെച്ചു. ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പ്രവാസിയം-3 കലാ-സാംസ്‌കാരിക പരിപാടികളുടെ ലോഗോ പ്രകാശനവും നടന്നു. പാട്ട് മക്കാനി ടീമിന്റെ കലാ പ്രകടനവും പരിപാടിക്ക് കൊഴുപ്പേകി. കെ.എം. സി.സി ജില്ലാ പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. അഹ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, അന്‍വര്‍ ചേരങ്കൈ, നസീര്‍ വാവ കുഞ്ഞു, റസാക്ക് മാസ്റ്റര്‍, ഇസ്മായില്‍ മുണ്ടക്കുളം, വി.പി മുസ്തഫ, ഇബ്രാഹീം ഷംനാട്, അബ്ദുല്ല ഹിറ്റാച്ചി, ഇബ്രാഹീം ഇബ്ബു, സമീര്‍ ചെരങ്കൈ തുടങ്ങിയവര്‍ സംസാരിച്ചു. നജീബ് മള്ളങ്കൈ സ്വാഗതവും കെ.എം ഇര്‍ഷാദ് പരിപാടിയുടെ മോഡറേറ്ററുമായിരുന്നു.

Related Articles
Next Story
Share it