അന്തരിച്ച കന്നഡ സൂപ്പര്‍താരം പുനിത് രാജ്കുമാറിന്റെ അവസാനചിത്രമായ ജയിംസിന് പകരം ദി കശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിക്കണമെന്ന് ബി.ജെ.പി, എതിര്‍ത്ത് കോണ്‍ഗ്രസ്; കര്‍ണാടകയില്‍ സിനിമാവിവാദം മുറുകുന്നു

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച 'ജെയിംസി'നു പകരം 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ സിനിമാ തീയറ്ററുടമകളില്‍ കടുത്ത സമര്‍ദം ചെലുത്തുന്നുവെന്ന് ആരോപണം. ബി.ജെ.പിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തുവന്നതോടെ കശ്മീര്‍ ഫയല്‍സ് രാഷ്ട്രീയ പോരിന് കളമൊരുക്കി. നിയമസഭാ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, 'ജെയിംസ്' സിനിമയുടെ നിര്‍മ്മാതാവ് ഈ വിഷയത്തെക്കുറിച്ച് തന്നോട് പറഞ്ഞതായി സിദ്ധരാമയ്യ ആരോപിച്ചു. 'ജെയിംസ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ […]

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ്കുമാര്‍ അവസാനമായി അഭിനയിച്ച 'ജെയിംസി'നു പകരം 'ദി കശ്മീര്‍ ഫയല്‍സ്' എന്ന സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബിജെപി നേതാക്കള്‍ സിനിമാ തീയറ്ററുടമകളില്‍ കടുത്ത സമര്‍ദം ചെലുത്തുന്നുവെന്ന് ആരോപണം. ബി.ജെ.പിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ രംഗത്തുവന്നതോടെ കശ്മീര്‍ ഫയല്‍സ് രാഷ്ട്രീയ പോരിന് കളമൊരുക്കി. നിയമസഭാ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, 'ജെയിംസ്' സിനിമയുടെ നിര്‍മ്മാതാവ് ഈ വിഷയത്തെക്കുറിച്ച് തന്നോട് പറഞ്ഞതായി സിദ്ധരാമയ്യ ആരോപിച്ചു.
'ജെയിംസ്' സിനിമയുടെ നിര്‍മ്മാതാക്കള്‍ അഡ്വാന്‍സ് തുക നല്‍കി തിയറ്ററുകള്‍ ബുക്ക് ചെയ്തതിനാല്‍ 'കശ്മീര്‍ ഫയല്‍സ്' പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുടമകളെ നിര്‍ബന്ധിക്കുന്നത് ഉപദ്രവമല്ലാതെ മറ്റൊന്നുമല്ലെന്ന് സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് 17ന് പുറത്തിറങ്ങിയ ജെയിംസ് ആണ് പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹൃദയാഘാതം മൂലമാണ് ഏറെ ജനപ്രീതി നേടിയ നടനായ പുനിത് രാജ്കുമാര്‍ മരിച്ചത്.
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് താഴ്‌വാരയില്‍ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനം പ്രതിപാദിക്കുന്ന വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' കര്‍ണാടകയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നികുതി ഒഴിവാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it