ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്റെ വധക്കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രഞ്ജിത്ത് വധക്കേസില്‍ എഡിജിപിയുടെ വാക്കുകള്‍ പോലീസിന്റെ കുറ്റസമ്മതമെന്നും പോലീസിന്റെ നിസഹായത എഡിജിപി തന്നെ തുറന്നു പറയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കൊലയാളികളെ അറസ്റ്റ് ചെയ്യാനോ വെളിച്ചത്തു കൊണ്ടുവരാനോ കേസിലെ ഭീകരവാദം തെളിയിക്കാനോ കേരള പോലീസിന് കഴിയില്ലെന്നുള്ള കുറ്റസമ്മതമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. എഡിജിപിയുടെ ഇന്നത്തെ വാക്കുകള്‍ പോലീസിന്റെ നിസാഹായവസ്ഥ പരസ്യമായി സമ്മതിക്കലാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. പ്രതികള്‍ സംസ്ഥാനം വിട്ടത് […]

ആലപ്പുഴ: ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രഞ്ജിത്ത് വധക്കേസില്‍ എഡിജിപിയുടെ വാക്കുകള്‍ പോലീസിന്റെ കുറ്റസമ്മതമെന്നും പോലീസിന്റെ നിസഹായത എഡിജിപി തന്നെ തുറന്നു പറയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊലയാളികളെ അറസ്റ്റ് ചെയ്യാനോ വെളിച്ചത്തു കൊണ്ടുവരാനോ കേസിലെ ഭീകരവാദം തെളിയിക്കാനോ കേരള പോലീസിന് കഴിയില്ലെന്നുള്ള കുറ്റസമ്മതമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. എഡിജിപിയുടെ ഇന്നത്തെ വാക്കുകള്‍ പോലീസിന്റെ നിസാഹായവസ്ഥ പരസ്യമായി സമ്മതിക്കലാണ്. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. പ്രതികള്‍ സംസ്ഥാനം വിട്ടത് ഗൗരവം ഉള്ള കാര്യം തന്നെയാണ്. അദ്ദേഹം പറഞ്ഞു.

പോലീസും സര്‍ക്കാരും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന ആവശ്യമായി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കും. ആര്‍എസ്എസിനേയും പോപ്പുലര്‍ ഫ്രണ്ടിനേയും തമ്മില്‍ ഉപമിക്കരുത്. ഷാന്‍ വധക്കേസില്‍ നിരപരാധികളെയാണ് ക്രൂശിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

Related Articles
Next Story
Share it