കാഞ്ഞങ്ങാട് നഗരസഭയില്‍ മത്സരിച്ച ബി.ജെ.പി ദമ്പതികള്‍ വിജയിച്ചു; എല്‍.ഡി.എഫ് സ്വതന്ത്രയായ മുന്‍ ചെയര്‍പേഴ്‌സണ് പരാജയം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി ദമ്പതികള്‍ക്ക് വിജയം. നഗരസഭയിലെ 13-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജും 14-ാംവാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ഭാര്യ വന്ദനറാവുവുമാണ് വിജയിച്ചത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടുന്നതാണ് 13-ാം വാര്‍ഡ്. ഹൊസ്ദുര്‍ഗ് ടൗണ്‍ ഉള്‍പ്പെടുന്നതാണ് 14-ാം വാര്‍ഡ്. ബല്‍രാജ് 216 വോട്ടിന്റെയും വന്ദനറാവു 43 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയം കൈവരിച്ചത്. 13-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ എം. കുഞ്ഞികൃഷ്ണനെയാണ് ബല്‍രാജ് പരാജയപ്പെടുത്തിയത്. ബല്‍രാജിന് […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി ദമ്പതികള്‍ക്ക് വിജയം. നഗരസഭയിലെ 13-ാം വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് എം. ബല്‍രാജും 14-ാംവാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ഭാര്യ വന്ദനറാവുവുമാണ് വിജയിച്ചത്. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടുന്നതാണ് 13-ാം വാര്‍ഡ്. ഹൊസ്ദുര്‍ഗ് ടൗണ്‍ ഉള്‍പ്പെടുന്നതാണ് 14-ാം വാര്‍ഡ്. ബല്‍രാജ് 216 വോട്ടിന്റെയും വന്ദനറാവു 43 വോട്ടിന്റെയും ഭൂരിപക്ഷത്തിനാണ് വിജയം കൈവരിച്ചത്.
13-ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസിലെ എം. കുഞ്ഞികൃഷ്ണനെയാണ് ബല്‍രാജ് പരാജയപ്പെടുത്തിയത്. ബല്‍രാജിന് 491 വോട്ടും കുഞ്ഞികൃഷ്്ണന് 275 വോട്ടും ലഭിച്ചു. എല്‍.ഡി.എഫിലെ ജയപ്രകാശിന് 151 വോട്ടാണ് കിട്ടിയത്. 14-ാം വാര്‍ഡില്‍ വന്ദനറാവുവിന് 316 വോട്ടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ തസ്‌റീനക്ക് 273 വോട്ടും ലഭിച്ചു. എല്‍.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച മുന്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശൈലജക്ക് 99 വോട്ടാണ് കിട്ടിയത്.

Related Articles
Next Story
Share it