ഗുജറാത്തില്‍ ഏഴാംതവണയും ബി.ജെ.പി ഭരണത്തിലേക്ക്; ഹിമാചലില്‍ കോണ്‍ഗ്രസ് മുന്നില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും താമരത്തരംഗം. ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബി.ജെ.പി ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. ഒടുവിലത്തെ ലീഡ് സൂചന അനുസരിച്ച് ഹിമാചലില്‍ കോണ്‍ഗ്രസ് 38ഉം ബി.ജെ.പി 27ഉം സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ഭരിക്കാന്‍ വേണ്ട കേവല സീറ്റുകള്‍ 35 ആണ്. കുതിരക്കച്ചവടം ഭയന്ന് വിജയിച്ച തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളില്‍ 154ലും ബി.ജെ.പിക്കാണ് മുന്നേറ്റം. ആറ് സീറ്റുകളുമായി […]

അഹമ്മദാബാദ്: ഗുജറാത്തില്‍ വീണ്ടും താമരത്തരംഗം. ചരിത്രത്തിലെ മികച്ച പ്രകടനവുമായി ബി.ജെ.പി ഗുജറാത്തില്‍ തുടര്‍ച്ചയായ ഏഴാം തവണയും അധികാരമുറപ്പിച്ചു. അതേസമയം ഹിമാചലില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ കനത്ത പോരാട്ടമാണ് നടന്നത്. ഒടുവിലത്തെ ലീഡ് സൂചന അനുസരിച്ച് ഹിമാചലില്‍ കോണ്‍ഗ്രസ് 38ഉം ബി.ജെ.പി 27ഉം സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ഭരിക്കാന്‍ വേണ്ട കേവല സീറ്റുകള്‍ 35 ആണ്. കുതിരക്കച്ചവടം ഭയന്ന് വിജയിച്ച തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രാജസ്ഥാനിലേക്ക് മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.
ഗുജറാത്തില്‍ ആകെയുള്ള 182 സീറ്റുകളില്‍ 154ലും ബി.ജെ.പിക്കാണ് മുന്നേറ്റം. ആറ് സീറ്റുകളുമായി ആം ആദ്മി പാര്‍ട്ടി സാന്നിധ്യമറിയിച്ചപ്പോള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. അവര്‍ 18 സീറ്റില്‍ ഒതുങ്ങി.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്ന് തിരഞ്ഞെടുപ്പുകളിലാണ് ബി.ജെ.പിയെ ഗുജറാത്തില്‍ നയിച്ചത്. അന്ന് ഇല്ലാത്ത നേട്ടമാണ് ഇപ്പോള്‍ അവിടെ ബി.ജെ.പി നേടിയിരിക്കുന്നത്. 2002 ല്‍ മോദി നയിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ സീറ്റുനേട്ടം 115 ആയിരുന്നു. 2007ല്‍ ഇത് 127 ആയി വര്‍ദ്ധിച്ചു. എന്നാല്‍ 2012ല്‍ 117 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിക്ക് ഗുജറാത്തില്‍ 115 സീറ്റാണ് ഉണ്ടായിരുന്നത്.
2017ല്‍ 77 സീറ്റ് നേടിയ ഇടത്ത് നിന്നാണ് കോണ്‍ഗ്രസിന് ഇത്തവണ വലിയൊരു വീഴ്ചയുണ്ടായത്. ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം വലിയ തോതില്‍ ബാധിച്ചത് കോണ്‍ഗ്രസിനെയാണ്.
ഹിമാചലില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല. 38 സീറ്റുകളില്‍ മുന്നേറുന്ന കോണ്‍ഗ്രസ് ഭരണത്തിലെത്തിയേക്കുമെന്നാണ് സൂചന. 27 സീറ്റുകളില്‍ ബി.ജെ.പിയാണ് മുന്നില്‍. മുന്നിടങ്ങളില്‍ മറ്റുള്ളവരും മുന്നേറുന്നു. തൂക്കുസഭയ്ക്കുള്ള സാഹചര്യമാണ് ഉണ്ടാകുന്നതെങ്കില്‍ സ്വതന്ത്രരുടേയും വിമതരുടേയും നിലപാട് നിര്‍ണ്ണായകമാകും.

Related Articles
Next Story
Share it