കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കാസര്‍കോട് സ്വദേശിയായ കാമുകനോടൊപ്പം നാടുവിട്ടു

കണ്ണൂര്‍: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനോടൊപ്പം നാടുവിട്ടതായി പരാതി. തലശ്ശേരി മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന ഭര്‍തൃമതിയെയാണ് കഴിഞ്ഞദിവസം കാണാതായത്. ഭര്‍ത്താവിനോട് സ്വന്തം വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് വീടുവിട്ടത്. ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നാണ് പാര്‍ട്ടിക്കാരോടും പറഞ്ഞത്. പിന്നീട് തിരിച്ചെത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാമുനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലായത്. […]

കണ്ണൂര്‍: വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി കാമുകനോടൊപ്പം നാടുവിട്ടതായി പരാതി. തലശ്ശേരി മാലൂര്‍ പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്ന ഭര്‍തൃമതിയെയാണ് കഴിഞ്ഞദിവസം കാണാതായത്. ഭര്‍ത്താവിനോട് സ്വന്തം വീട്ടില്‍ പോയി അടുത്ത ദിവസം തിരിച്ചുവരാമെന്നു പറഞ്ഞാണ് വീടുവിട്ടത്. ചില രേഖകള്‍ എടുക്കാനായി പേരാവൂര്‍ സ്റ്റേഷന്‍ പരിധിയിലുളള സ്വന്തം വീട്ടിലേക്ക് പോവുകയാണെന്നാണ് പാര്‍ട്ടിക്കാരോടും പറഞ്ഞത്.

പിന്നീട് തിരിച്ചെത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കാമുനൊപ്പം നാടുവിട്ടതായി ബന്ധുക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും മനസിലായത്. കാസര്‍കോട് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പമാണ് ഭര്‍തൃമതി പോയതെന്നാണ് വിവരം. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു കുഞ്ഞുണ്ട്. വിവാഹത്തിന് മുമ്പേ യുവതിക്ക് ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് പറയുന്നു. ഗള്‍ഫിലായിരുന്ന കാമുകന്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.

സംഭവത്തില്‍ യുവതിയുടെ പിതാവിന്റെ പരാതിയില്‍ പേരാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, പ്രചാരണ തിരക്കുകള്‍ക്കിടയില്‍ സ്ഥാനാര്‍ഥി മുങ്ങിയതോടെ നാട്ടുകാരുടെ മുന്നില്‍ എന്ത് പറയണമെന്ന് അറിയാതെ അങ്കലാപ്പിലായിരിക്കുകയാണ് വാര്‍ഡിലെ ബി.ജെ.പി നേതൃത്വവും പ്രവര്‍ത്തകരും.

BJP Candidate eloped with lover

Related Articles
Next Story
Share it