രാജ്യത്തെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തിയിട്ടും കാര്യമില്ല; മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലെങ്കില്‍ ബിജെപി അട്ടിമറിയിലൂടെ അധികാരത്തിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: ഭരണം ലഭിച്ചാലും രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ അധികാരത്തിലെത്തിയാലും ബിജെപി അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുമൈന്ന് അദ്ദേഹം പറഞ്ഞു. 10-15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുമെന്ന് അദ്ദേഹം തൂത്തുക്കുടിയില്‍ പറഞ്ഞു. തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങള്‍ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനില്‍ക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം […]

ചെന്നൈ: ഭരണം ലഭിച്ചാലും രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് രക്ഷയില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ അധികാരത്തിലെത്തിയാലും ബിജെപി അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുക്കുമൈന്ന് അദ്ദേഹം പറഞ്ഞു. 10-15 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ ബിജെപി ഭരണം അട്ടിമറിക്കുമെന്ന് അദ്ദേഹം തൂത്തുക്കുടിയില്‍ പറഞ്ഞു.

തൂത്തുക്കുടിയില്‍ അഭിഭാഷകരുമായുള്ള സംവാദത്തിനിടെയാണ് രാഹുലിന്റെ വിമര്‍ശനം. പണം മാത്രമല്ല ജനാധിപത്യത്തിന്റെ തൂണുകളായ ജുഡീഷറിയും മാധ്യമങ്ങള്‍ പോലും ഇത്തരം അട്ടിമറിക്കു കൂട്ടുനില്‍ക്കുകയാണ്. ഒരു സ്വാധീനത്തിനും വഴങ്ങില്ലെന്നുറപ്പുള്ളതു കൊണ്ടാണ് തനിക്കുനേരെ രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്. രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രി ഉപകാരപ്രദമാണോ അല്ലയോ എന്നതല്ല ചോദ്യം. ആര്‍ക്കാണ് അദ്ദേഹം ഉപകാരപ്പെടുന്നത് എന്നതാണു ചോദ്യം. അദ്ദേഹത്തെ ഉപയോഗിച്ചു സമ്പപത്ത് വര്‍ധിപ്പിക്കുന്ന രണ്ടു പേര്‍ക്കു മാത്രമാണു പ്രധാനമന്ത്രിയെ കൊണ്ടു ഗുണമുള്ളതെന്നും രാഹുല്‍ വിമര്‍ശിച്ചു.

Related Articles
Next Story
Share it