ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു; ശ്രീകാന്തിനെതിരെ ബോര്‍ഡുകള്‍

കാസര്‍കോട്: ജില്ലാ ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, സെക്രട്ടറി കെ.ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജില്ലാ ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തുവരികയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവം, കുമ്പളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ നടപടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതുമ്പോഴാണ് വിഭാഗീയത രൂക്ഷമാക്കി വീണ്ടും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു വന്നത്. കെ.ശ്രീകാന്തിനെതിരെ […]

കാസര്‍കോട്: ജില്ലാ ബി.ജെ.പിയില്‍ വീണ്ടും അസ്വാരസ്യങ്ങള്‍ തലപൊക്കുന്നു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍, സെക്രട്ടറി കെ.ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജില്ലാ ബി.ജെ.പിയിലെ ഒരു വിഭാഗം നേരത്തെ തന്നെ രംഗത്തുവരികയും ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവം, കുമ്പളയില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ നടപടി തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയെന്ന് കരുതുമ്പോഴാണ് വിഭാഗീയത രൂക്ഷമാക്കി വീണ്ടും അസ്വാരസ്യങ്ങള്‍ ഉയര്‍ന്നു വന്നത്. കെ.ശ്രീകാന്തിനെതിരെ കഴിഞ്ഞ ദിവസം കാസര്‍കോട്, മഞ്ചേശ്വരം, ഹൊസങ്കടി ഭാഗങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് ബി.ജെ.പി ജില്ലാ നേതൃത്വത്തിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ജില്ലയിലെ ബി.ജെ.പിയില്‍ നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്നും പ്രതിഷേധമുയര്‍ത്തിയവര്‍ ഇപ്പോള്‍ എവിടെയാണെന്നും കഴിഞ്ഞ ദിവസം ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞതാണ് എതിര്‍വിഭാഗത്തെ ചൊടിപ്പിച്ചത്. പിന്നാലെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.

Related Articles
Next Story
Share it