നേമത്ത് അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തു; കുമ്മനവും കെ മുരളീധരനും മത്സരിച്ച സീറ്റില്‍ വി ശിവന്‍കുട്ടിക്ക് മിന്നും ജയം

തിരുവനന്തപുരം: നേമത്ത് അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ചെങ്കൊടി പാറിച്ച് വി ശിവന്‍കുട്ടി മതേതര കേരളത്തിന്റെ കാവല്‍ക്കാരനായി. കുമ്മനം രാജശേഖരനും കെ മുരളീധരനും മത്സരിച്ച സീറ്റില്‍ 5750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവന്‍കുട്ടി വിജയിച്ചത്. കഴിഞ്ഞ തവണ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ജയമാണ് ശിവന്‍കുട്ടി നേടയിത്. 2011ല്‍ എം.എല്‍.എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പൈട്ടങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം […]

തിരുവനന്തപുരം: നേമത്ത് അഞ്ച് വര്‍ഷം മുമ്പ് തുറന്ന ബിജെപി അക്കൗണ്ട് എല്‍ഡിഎഫ് ക്ലോസ് ചെയ്തു. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ചെങ്കൊടി പാറിച്ച് വി ശിവന്‍കുട്ടി മതേതര കേരളത്തിന്റെ കാവല്‍ക്കാരനായി. കുമ്മനം രാജശേഖരനും കെ മുരളീധരനും മത്സരിച്ച സീറ്റില്‍ 5750 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവന്‍കുട്ടി വിജയിച്ചത്. കഴിഞ്ഞ തവണ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി കേരള നിയമസഭയില്‍ അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ തിളക്കമാര്‍ന്ന ജയമാണ് ശിവന്‍കുട്ടി നേടയിത്.

2011ല്‍ എം.എല്‍.എയായ ശിവന്‍കുട്ടി 2016ല്‍ പരാജയപ്പൈട്ടങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലം കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വീണ്ടും നിയമസഭയിലേക്ക് എത്താന്‍ വഴിയൊരുക്കിയത്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ കെ മുരളീധരന്‍ മൂന്നാമതായി. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു ശതമാനം ലഭിച്ചതും എല്‍.ഡി.എഫിന് തുണയായി. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് വര്‍ധനയുള്‍പ്പെടെ ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. മിക്ക നഗരസഭാ വാര്‍ഡുകളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുള്ള വോട്ട് വിഹിതത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. മണ്ഡലത്തിലെ മുന്‍ എം.എല്‍.എ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും സര്‍ക്കാറില്‍ വോട്ടര്‍മാര്‍ക്കുള്ള വിശ്വാസവുമാണ് മണ്ഡലം തിരിച്ചുപിടിക്കാന്‍ സഹായകമായത്.

സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുമാണ് ശിവന്‍കുട്ടി. നിലവിലെ കിലെ ചെയര്‍മാന്‍. എസ്.എഫ്.ഐ മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്നു. 2006 ല്‍ തിരുവന്തപുരം ഈസ്റ്റിനെയും 2011 ല്‍ നേമത്തെയും നിയമസഭയില്‍ പ്രതീനിധീകരിച്ചു. കേരള സര്‍വകലാശാല സെനറ്റ് അംഗം, ഭവനം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഉള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ഓള്‍ ഇന്ത്യാ മേയേഴ്‌സ് കമ്മിറ്റി മുന്‍ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.എസ്.സി അംഗം ആര്‍. പാര്‍വതിദേവിയാണ് ഭാര്യ.

Related Articles
Next Story
Share it