കര്‍ണാടക രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബിറ്റ്‌കോയിന്‍ അഴിമതിക്കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബിറ്റ്‌കോയിന്‍ അഴിമതിക്കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ശ്രീകൃഷ്ണ എന്ന ശ്രീകിയെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ജെബി നഗര്‍ പൊലീസ് ശ്രീകിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. അഡീഷണല്‍ കമ്മീഷണര്‍ മുരുകന്റെ നേതൃത്വത്തില്‍ ശ്രീകിയെ ചോദ്യം ചെയ്തു. ശ്രീകിയില്‍ നിന്ന് ലാപ്‌ടോപ്പും ടാബും പൊലീസ് കണ്ടെടുത്തു. ഇയാളുടെ രക്തസാമ്പിളുകള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പരിശോധനക്കയച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ ഇടപാട് വഴി ബിജെപി നേതാക്കള്‍ വന്‍തോതില്‍ അഴിമതി നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. […]

ബംഗളൂരു: കര്‍ണാടക രാഷ്ട്രീയത്തെ ഇളക്കിമറിച്ച ബിറ്റ്‌കോയിന്‍ അഴിമതിക്കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ ശ്രീകൃഷ്ണ എന്ന ശ്രീകിയെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്. ജെബി നഗര്‍ പൊലീസ് ശ്രീകിയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. അഡീഷണല്‍ കമ്മീഷണര്‍ മുരുകന്റെ നേതൃത്വത്തില്‍ ശ്രീകിയെ ചോദ്യം ചെയ്തു. ശ്രീകിയില്‍ നിന്ന് ലാപ്‌ടോപ്പും ടാബും പൊലീസ് കണ്ടെടുത്തു. ഇയാളുടെ രക്തസാമ്പിളുകള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അറിയാന്‍ പരിശോധനക്കയച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ ഇടപാട് വഴി ബിജെപി നേതാക്കള്‍ വന്‍തോതില്‍ അഴിമതി നടത്തിയതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കര്‍ണാടകനിയമസഭയില്‍ ഈ വിഷയം വലിയ ബഹളങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കാരണമായിരുന്നു. ഇതിനിടയിലാണ് കേസിലെ പ്രധാനപ്രതി പിടിയിലായത്.
ബിറ്റ്‌കോയിന്‍ അഴിമതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറുന്നത് സംബന്ധിച്ച രേഖകള്‍ പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. എന്നാല്‍ ബൊമ്മൈ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Related Articles
Next Story
Share it